- ചാരിത്ര്യവും ജീവിത വിശുദ്ധിയും കാത്തുസൂക്ഷിക്കുന്നതിലും മ്ലേഛവൃത്തികളിൽ നിന്ന് അകലം പാലിക്കുന്നതിലും ഇസ്‌ലാം പുലർത്തിയ ശ്രദ്ധ.
- വിവാഹത്തിൻ്റെ ചെലവുകൾ വഹിക്കാൻ കഴിയാത്തവരോട് നോമ്പെടുക്കാനുള്ള കൽപ്പന നൽകിയത് അത് ലൈംഗികതൃഷ്ണയെ നിയന്ത്രിക്കാൻ സഹായിക്കും എന്നതിനാലാണ്.
- നോമ്പിനെ 'വിജാഅ്' എന്ന വാക്ക് കൊണ്ടാണ് നബി -ﷺ- ഉപമിച്ചത്. കടിഞ്ഞാൺ എന്ന് അർത്ഥം നൽകിയ ഈ വാക്ക് വൃഷ്ണങ്ങളിലേക്കുള്ള രക്തദമനികൾ മുറിച്ചു നീക്കുന്ന പ്രക്രിയക്കും പ്രയോഗിക്കാറുണ്ട്. അവ ഇല്ലാതെയാകുന്നതോടെ ലൈംഗികതൃഷ്ണയും നീങ്ങിപ്പോകും എന്നത് പോലെ, നോമ്പ് ലൈംഗികതാൽപ്പര്യം കുറച്ചു കൊണ്ടുവരാൻ സഹായകമാണ്.