- അന്യസ്ത്രീകളുടെ അടുത്ത് പ്രവേശിക്കുന്നതും, അവരോടൊപ്പം ഒറ്റക്കാവുന്നതും വിലക്കപ്പെട്ടിരിക്കുന്നു. തിന്മകൾ സംഭവിക്കുന്നതിനുള്ള വഴി തടയുന്നതിനാണത്.
- ഭർത്താവിൻ്റെ സഹോദരനും ഭർത്താവിൻ്റെ കുടുംബത്തിൽ പെട്ട എല്ലാ അന്യപുരുഷന്മാർക്കും ഈ ഹദീഥ് ബാധകമാണ്. ഒറ്റക്കാവുന്ന വിധത്തിൽ അവർ സ്ത്രീകളുടെ അടുത്ത് പ്രവേശിക്കുന്നതാണ് ഹദീഥിൽ വിലക്കപ്പെട്ടിട്ടുള്ളത് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.
- തിന്മകളിൽ വീണു പോകുമെന്ന ഭയം കാരണത്താൽ, അബദ്ധങ്ങൾക്ക് സാധ്യതയുള്ള എല്ലാ സാഹചര്യങ്ങളിൽ നിന്നും അകന്നു നിൽക്കുക എന്നത് ഇസ്‌ലാമിക മര്യാദയിൽ പെട്ടതാണ്.
- നവവി -رَحِمَهُ اللَّهُ- പറയുന്നു: "ഒരു സ്ത്രീയുടെ ഭർത്താവിൻ്റെ കുടുംബക്കാരെ കുറിച്ചാണ് (ഹദീഥിൽ പ്രയോഗിക്കപ്പെട്ട) ഹംവ് എന്ന പദം പ്രയോഗിക്കുക എന്നതിൽ ഭാഷാപണ്ഡിതന്മാർക്ക് യോജിപ്പുണ്ട്. ഭർത്താവിൻ്റെ പിതാവും, പിതൃസഹോദരനും, ഭർത്താവിൻ്റെ സഹോദരനും, സഹോദരപുത്രനും, സഹോദരപുത്രൻ്റെ മകനും മറ്റുമെല്ലാം ഭാഷാപരമായി ഈ പറഞ്ഞതിൽ ഉൾപ്പെടും. ഭാര്യയുടെ കുടുംബത്തിന് 'ഖതൻ' എന്ന വാക്കാണ് പ്രയോഗിക്കുക. ഭാര്യയുടെ കുടുംബക്കാർക്കും ഭർത്താവിന്റെ കുടുംബക്കാർക്കും 'സ്വിഹ്ർ' എന്ന വാക്ക് പൊതുവായി പ്രയോഗിക്കാം."
- ഭർത്താവിൻ്റെ കുടുംബത്തിൽ പെട്ടവരുമായി ഒറ്റക്കാവുന്നതിനെ നബി -ﷺ- മരണത്തോടാണ് ഉപമിച്ചത്. ഇബ്നു ഹജർ -رَحِمَهُ اللَّهُ- പറയുന്നു: "വളരെ അനിഷ്ടകരമായ കാര്യത്തെ മരണമെന്ന് വിശേഷിപ്പിക്കുന്നത് അറബികളുടെ ശൈലിയിൽ പെട്ടതാണ്. തിന്മകൾ സംഭവിക്കുന്നത് ഒരാളുടെ മതനിഷ്ഠ മരിക്കുന്നത് പോലെയാണ്. സ്ത്രീയുമായി ഒറ്റപ്പെടുകയും പാപം സംഭവിക്കുകയും ചെയ്താൽ വ്യഭിചാരത്തിൽ അകപ്പെടുന്ന വ്യക്തിയെ എറിഞ്ഞു കൊല്ലുക എന്ന വിധി നിർബന്ധമാവുകയും, അത് അയാളുടെ മരണത്തിലേക്ക് നയിക്കുകയും ചെയ്യുമെന്ന വസ്തുത വേറെയുമുണ്ട്. ഭാര്യ അന്യപുരുഷനുമായി ഒറ്റക്കായതിലുള്ള ദേഷ്യം കാരണത്താൽ ഭർത്താവ് അവളെ ത്വലാഖ് ചെയ്യുന്നത് അവളുടെ നഷ്ടത്തിന് കാരണമാകുമെന്ന കാര്യവുമുണ്ട്."