- മറ്റുള്ളവരോട് തങ്ങൾക്കുള്ള ബാധ്യതകൾ എന്താണെന്നും, തങ്ങളോട് അവർക്കുള്ള ബാധ്യതകൾ എന്താണെന്നുമെല്ലാം അറിഞ്ഞു മനസ്സിലാക്കാൻ സ്വഹാബികൾക്കുണ്ടായിരുന്ന താൽപ്പര്യം.
- ഭാര്യയുടെ ചെലവുകൾ, താമസം, വസ്ത്രം എന്നീ കാര്യങ്ങൾ ഭർത്താവിൻ്റെ മേലുള്ള ബാധ്യതയാണ്.
- ശാരീരികമായോ മാനസികമായോ ഉള്ള അധിക്ഷേപങ്ങൾ ദീനിൽ വിലക്കപ്പെട്ടതാണ്.
- ഭാര്യയെ അധിക്ഷേപിക്കുന്നതിൻ്റെ രൂപങ്ങളിൽ പെട്ടതാണ്: നീ താഴ്ന്ന കുടുംബത്തിൽ നിന്നുള്ളവളാണ് എന്നോ, മോശം തറവാട്ടിൽ നിന്നുള്ളവളാണ് എന്നോ പോലുള്ള വാക്കുകൾ പ്രയോഗിക്കൽ.