- സ്ത്രീകളുമായി പിൻദ്വാരത്തിലൂടെ ലൈംഗികബന്ധത്തിൽ ഏർപ്പെടുക എന്നത് ഹറാമാണ്.
- സ്ത്രീയുടെ ഗുദഭാഗത്ത് കൂടെയല്ലാതെ അവളെ ലൈംഗികമായി സമീപിക്കുന്നത് അനുവദനീയമാണ്.
- അല്ലാഹു കൽപ്പിച്ചത് പ്രകാരം സ്ത്രീയെ അവളുടെ ഗുഹ്യഭാഗത്തിലൂടെ മാത്രമേ ഒരു മുസ്‌ലിം ലൈംഗികമായി സമീപിക്കാൻ പാടുള്ളൂ. ഗുദത്തിലൂടെ സ്ത്രീയെ സമീപിക്കുക എന്നത് ശുദ്ധപ്രകൃതിയെ നശിപ്പിക്കലും, മക്കൾ ഉണ്ടാകാനുള്ള സാധ്യതയെ ഇല്ലാതാക്കലുമാണ്. കേ ടുവരാത്ത നല്ല മനസുകൾക്ക് ഒരിക്കലും അതിനോട് യോജിക്കാൻ സാധിക്കുകയില്ല. ഇണകൾക്ക് രണ്ടുപേർക്കും ഗുരുതരമായ പല പ്രശ്നങ്ങളും അതു മുഖേന സംഭവിക്കുന്നതാണ്.