- വിവാഹം സാധുവാകാനുള്ള നിബന്ധനകളിൽ പെട്ടതാണ് സ്ത്രീയുടെ വലിയ്യ് (രക്ഷാധികാരി) ഉണ്ടായിരിക്കുക എന്നത്. രക്ഷാധികാരി ഇല്ലാതെയോ, സ്ത്രീ സ്വയം തന്നെ വിവാഹം കഴിക്കുകയോ ആണെങ്കിൽ പ്രസ്തുത വിവാഹം അസാധുവായിരിക്കും.
- സ്ത്രീയോട് ഏറ്റവും (കുടുംബപരമായി) അടുത്തു നിൽക്കുന്ന പുരുഷനാണ് വലിയ്യാവുക. ഏറ്റവും അടുപ്പമുള്ള വലിയ്യുള്ളപ്പോൾ അകന്ന ബന്ധത്തിലുള്ള വ്യക്തിക്ക് വിവാഹം നടത്തി നൽകാവുന്നതല്ല.
- സ്ത്രീയുടെ വലിയ്യാകുന്ന വ്യക്തിയിൽ ഉണ്ടായിരിക്കേണ്ട നിബന്ധനകൾ: 1- മതവിധികൾ ബാധകമായ (ബുദ്ധിയുള്ള, പ്രായപൂർത്തിയെത്തിയ) വ്യക്തിയായിരിക്കണം. 2- പുരുഷനായിരിക്കണം. 3- വിവാഹത്തിൻ്റെ പ്രയോജനങ്ങൾ തിരിച്ചറിയാൻ കഴിവുള്ള വിവേകമുണ്ടായിരിക്കണം. 4- വലിയ്യിൻ്റെയും (വിവാഹം കഴിക്കുന്ന) സ്ത്രീയുടെയും മതം ഒന്നായിരിക്കണം. ഈ പറയപ്പെട്ട വിശേഷണങ്ങളിൽ ഏതെങ്കിലും ഒന്ന് നഷ്ടമായാൽ അയാൾ വിവാഹം നടത്തിക്കൊടുക്കാൻ അർഹതയുള്ള വ്യക്തിയല്ല.