- ഐഹിക ജീവിതത്തിലെ അല്ലാഹു അനുവദിച്ചു നൽകിയ പരിശുദ്ധമായ വിഭവങ്ങളിൽ ആസ്വാദനം കണ്ടെത്തുന്നത് അനുവദനീയമാണ്; പക്ഷേ അതിലൊന്നും അഹങ്കാരമോ അതിവ്യയമോ കടന്നു കൂടരുത്.
- സൽസ്വഭാവിയായ ഭാര്യയെ തിരഞ്ഞെടുക്കാനുള്ള പ്രോത്സാഹനം. കാരണം അല്ലാഹുവിനെ അനുസരിക്കാൻ അവൾ ഭർത്താവിന് ഏറെ സഹായം പകരുന്നതാണ്.
- ഇഹലോകത്തിലെ ഏറ്റവും നല്ല വിഭവമെന്നാൽ അല്ലാഹുവിനെ അനുസരിക്കുന്നതും, അതിലേക്ക് സഹായമേകുന്നതുമായ കാര്യങ്ങളാണ്.