- ഇസ്‌ലാമികമായി അനുവദിക്കപ്പെട്ട രീതികളിലൂടെ തൻ്റെ അവകാശം നേടിയെടുക്കാൻ വേണ്ടി അതിക്രമിക്കപ്പെട്ടവൻ നടത്തുന്ന പരിശ്രമങ്ങൾ ഹദീഥിൽ ആക്ഷേപിക്കപ്പെട്ട തർക്കങ്ങളിൽ പെടുകയില്ല.
- തർക്കവും അമിതമായ വാചാടോപങ്ങളും നാവിൻ്റെ പ്രശ്നങ്ങളിൽ പെട്ടതാണ്. മുസ്‌ലിംകൾക്കിടയിൽ അകൽച്ചയും ഭിന്നതയും സൃഷ്ടിക്കാനാണ് അത് കാരണമാവുക.
- സത്യത്തിന് വേണ്ടി തർക്കിക്കുന്നതും, അത് നല്ല രൂപത്തിൽ മുന്നോട്ടു കൊണ്ടുപോകുന്നതും മാന്യവും പ്രോത്സാഹനകരവുമായ സ്വഭാവമാണ്. എന്നാൽ സത്യം തള്ളിക്കളയുന്നതിനോ അസത്യം സ്ഥാപിക്കുന്നതിനോ, തെളിവോ പ്രമാണമോ ഇല്ലാതെയോ തർക്കിക്കുന്നത് ആക്ഷേപകരമാണ്.