- ഒരാളെ കുറിച്ച് മോശം ധരിക്കപ്പെടാനുള്ള കാരണങ്ങളും തെളിവുകളും പ്രകടമായാൽ അയാളെ കുറിച്ച് മോശം ധരിക്കുന്നതിലും ഊഹിക്കുന്നതിലും തെറ്റില്ല. തിന്മയുടെയും അധർമ്മത്തിൻ്റെയും ആളുകളുടെ ചതിയിൽ പെട്ടുപോകാത്ത വിധത്തിൽ ബുദ്ധിയും തിരിച്ചറിവുമുള്ളവനായിരിക്കണം ഒരു വിശ്വാസി.
- മനസ്സിൽ അടിയുറച്ചു പോകുന്ന തരത്തിലുള്ള മോശം വിചാരത്തെയും, അതിൽ തുടർന്നു പോകുന്നതിനെയുമാണ് ഹദീഥിൽ താക്കീത് ചെയ്തിരിക്കുന്നത്. അല്ലാതെ, മനസ്സിൽ വന്നു പോകുന്ന തോന്നലുകളല്ല. അത് തടുത്തു നിർത്താൻ മനുഷ്യന് സാധിക്കുന്നതല്ല.
- മുസ്‌ലിം സമൂഹത്തിലെ വ്യക്തികൾക്കിടയിൽ പരസ്പരം അകൽച്ചയുണ്ടാക്കുന്നതും ബന്ധം മുറിക്കുന്നതുമായ കാര്യങ്ങളെല്ലാം നിഷിദ്ധമാണ്. ചാരപ്പണിയും അസൂയയും മറ്റുമെല്ലാം അതിൽ പെട്ടതാണ്.
- മുസ്‌ലിമായ ഏതൊരു വ്യക്തിയോടും ഒരു സഹോദരനോടെന്ന പോലെ ഗുണകാംക്ഷയിലും പരസ്പര സ്നേഹത്തിലും പെരുമാറാനുള്ള ഉപദേശം.