- മൂന്ന് ദിവസങ്ങളോ അതിൽ കുറഞ്ഞ സമയമോ പിണങ്ങി നിൽക്കുന്നത് അനുവദിക്കപ്പെട്ടിരിക്കുന്നു; മനുഷ്യ പ്രകൃതം പരിഗണിച്ചു കൊണ്ടുള്ള ഇളവാണത്. പിണക്കത്തിന് കാരണമായ വിഷയം മനസ്സിൽ നിന്ന് മാറിപ്പോകാനുള്ള കാലാവധിയെന്ന നിലക്കാണ് മൂന്ന് ദിവസം ഇളവ് നൽകപ്പെട്ടത്.
- സലാം പറയുന്നതിൻ്റെ ശ്രേഷ്ഠത. ഹൃദയങ്ങളിലുള്ള പിണക്കം നീക്കാനുള്ള മാർഗവും, മനസ്സിലുള്ള സ്നേഹത്തിൻ്റെ അടയാളവുമാണത്.
- പരസ്പര സാഹോദര്യവും ബന്ധമുള്ളവർക്കിടയിലുള്ള സ്നേഹവും നിലനിർത്തുന്നതിൽ ഇസ്‌ലാം നൽകിയ ശ്രദ്ധയും പരിഗണനയും.