- നീതി പുലർത്തുന്നതിൻ്റെ ശ്രേഷ്ഠതയും അതിനുള്ള പ്രേരണയും പ്രോത്സാഹനവും.
- നീതിയെന്നത് എല്ലാ അധികാരമേഖലകളിലും നിലനിർത്തേണ്ടതുണ്ട്. ഭാര്യമാർക്കും മക്കൾക്കും മറ്റാർക്കിടയിലും വിധിക്കുമ്പോൾ നീതി പുലർത്തേണ്ടതുണ്ട്.
- നീതിമാന്മാർക്ക് അന്ത്യനാളിൽ നൽകപ്പെടുന്ന ഉന്നതമായ പദവി.
- അല്ലാഹുവിൽ വിശ്വസിച്ചവരുടെ പദവികൾ അന്ത്യനാളിൽ വ്യത്യസ്തമായിരിക്കും; ഓരോരുത്തർക്കും അവരവരുടെ പ്രവർത്തനങ്ങൾക്ക് യോജിച്ച പദവിയാണ് നൽകപ്പെടുക.
- നന്മകൾ ചെയ്യാൻ ആഗ്രഹവും താൽപ്പര്യവും ജനിപ്പിക്കുന്ന, പ്രതീക്ഷ സൃഷ്ടിക്കുന്ന പ്രയോഗങ്ങൾ പ്രബോധനത്തിൻ്റെ രീതികളിൽ പെട്ടതാണ്.