- ഒരാൾക്ക് ശിക്ഷ നൽകുമ്പോൾ ചെയ്ത തെറ്റിനും മുകളിൽ ശിക്ഷയുണ്ടാകുന്നത് പാടില്ല എന്ന ഓർമ്മപ്പെടുത്തൽ.
- അല്ലാഹു അവൻ്റെ അടിമകൾക്ക് ഉപദ്രവകരമാകുന്ന ഒരു കാര്യവും കൽപ്പിച്ചിട്ടില്ല.
- വാക്ക് കൊണ്ടും പ്രവർത്തി കൊണ്ടും (ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാതെ) ഉപേക്ഷിച്ചു കൊണ്ടും ഉപദ്രവം വരുത്തുന്നത് -സ്വന്തത്തിനാണെങ്കിലും മറ്റുള്ളവർക്കാണെങ്കിലും- നിഷിദ്ധം തന്നെ.
- പ്രവർത്തനങ്ങളുടെ ഇനവും തോതുമനുസരിച്ചാണ് പ്രതിഫലം നൽകപ്പെടുക; ആരെങ്കിലും ഉപദ്രവം ചെയ്താൽ അല്ലാഹു അവനെയും ഉപദ്രവിക്കുന്നതാണ്. ആരെങ്കിലും പ്രയാസം ഉണ്ടാക്കിയാൽ അല്ലാഹു അവനും പ്രയാസമുണ്ടാക്കും
- ഇസ്‌ലാമിക മതനിയമങ്ങളിലെ പൊതുതത്വങ്ങളിലൊന്നാണ് ഈ ഹദീഥ്. അതിൽ നിന്നാണ് 'ഉപദ്രവങ്ങൾ തീർത്തും നീക്കപ്പെടണം' എന്ന അടിത്തറ പണ്ഡിതന്മാർ നിർദാരണം ചെയ്തത്. ഇസ്‌ലാമിക മതനിയമങ്ങൾ ഉപദ്രവങ്ങൾ ഒരിക്കലും വെച്ചുപൊറുപ്പിക്കുകയില്ല. മറിച്ച്, ഉപദ്രവങ്ങളെ നിരാകരിക്കുകയാണ് അതിൻ്റെ പൊതുസ്വഭാവം.