- കോപത്തിൻ്റെ സന്ദർഭങ്ങളിൽ മനസ്സിനെ നിയന്ത്രിക്കുകയും, വിവേകം സ്വീകരിക്കുകയും ചെയ്യുന്നതിൻ്റെ ശ്രേഷ്ഠത. ഇസ്‌ലാം ഏറെ പ്രോത്സാഹനം നൽകിയ മഹനീയമായ സ്വഭാവങ്ങളിൽ പെട്ടതാണത്.
- ശത്രുവിനെതിരെയുള്ള പോരാട്ടത്തിനേക്കാൾ കഠിനമാണ് കോപം വന്നെത്തുമ്പോൾ സ്വന്തം മനസ്സിനെതിരെ പോരാടുക എന്നത്.
- എന്താണ് ശക്തിയെന്നതിനെ കുറിച്ച് ജാഹിലിയ്യഃത്തിൽ നിലനിന്നിരുന്ന തെറ്റായ ധാരണയെ ഇസ്‌ലാം തിരുത്തുകയും, മാന്യമായ സ്വഭാവഗുണങ്ങളിലേക്ക് അവരെ നയിക്കുകയുമാണ് ഈ ഹദീഥിലൂടെ. തൻ്റെ മനസ്സിൻ്റെ കടിഞ്ഞാൺ കയ്യിലുള്ളവനാണ് ജനങ്ങളിൽ ഏറ്റവും ശക്തിയുള്ളവൻ.
- കോപത്തിൽ നിന്ന് അകന്നു നിൽക്കുക; വ്യക്തിക്കും സമൂഹത്തിനും അത്രവലിയ ഉപദ്രവങ്ങൾ സൃഷ്ടിക്കാൻ അതിന് സാധിക്കും.