- കോപത്തിൽ നിന്നും അതിലേക്ക് നയിക്കുന്ന വഴികളിൽ നിന്നുമുള്ള താക്കീത്. എല്ലാ തിന്മകളുടെയും മൂർത്തരൂപമാണത്. അതിൽ നിന്ന് അകലം പാലിക്കാൻ കഴിയുക എന്നത് എല്ലാ നന്മകളുടെയും സമന്വയവുമാണ്.
- അല്ലാഹുവിൻ്റെ വിധിവിലക്കുകൾ ലംഘിക്കപ്പെടുമ്പോൾ അല്ലാഹുവിന് വേണ്ടി കോപിക്കുക എന്നത് നല്ല സ്വഭാവത്തിൽ പെട്ടതാണ്.
- കേൾവിക്കാരന് വിഷയത്തിൻ്റെ ഗൗരവം തിരിച്ചറിയുന്നതിനും കാര്യങ്ങൾ പൂർണ്ണമായി ഗ്രഹിക്കാൻ സാധിക്കുന്നതിനും വേണ്ടി ആ വിഷയം ആവർത്തിച്ച് പറയാവുന്നതാണ്.
- വിജ്ഞാനമുള്ള പണ്ഡിതന്മാരിൽ നിന്ന് ഉപദേശനിർദേശങ്ങൾ ചോദിക്കുന്നതിൻ്റെ ശ്രേഷ്ഠത.