ഏറ്റവും ശ്രേഷ്ഠമായ ദിക്ർ (സ്തുതികീർത്തനം) 'ലാ ഇലാഹ ഇല്ലല്ലാഹ്' (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല) എന്ന വാക്കാണ്. ഏറ്റവും ശ്രേഷ്ഠമായ ദുആ (പ്രാർത്ഥന) 'അൽഹംദുലില്ലാഹ്' (അല്ലാഹുവിനാകുന്നു സർവ്വ സ്തുതിയും) എന്ന വാക്കാണ്...
ജാബിർ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നതായി ഞാൻ കേട്ടു: "ഏറ്റവും ശ്രേഷ്ഠമായ ദിക്ർ (സ്തുതികീർത്തനം) 'ലാ ഇലാഹ ഇല്ലല്ലാഹ്' (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല) എന്ന വാക്കാണ്. ഏറ്റവും ശ്രേഷ്ഠമായ ദുആ (പ്രാർത്ഥന) 'അൽഹംദുലില്ലാഹ്' (അല്ലാഹുവിനാകുന്നു സർവ്വ സ്തുതിയും) എന്ന വാക്കാണ്."
വിശദീകരണം
ഏറ്റവും ശ്രേഷ്ഠമായ സ്തുതികീർത്തനം 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന വാക്കാണെന്നും, ഏറ്റവും ശ്രേഷ്ഠമായ പ്രാർത്ഥന 'അൽഹംദുലില്ലാഹ്' എന്ന വാക്കാണെന്നും നബി -ﷺ- നമ്മെ അറിയിക്കുന്നു. അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല എന്നതാണ് ലാ ഇലാഹ ഇല്ലല്ലാഹ് എന്നതിൻ്റെ അർത്ഥം. അൽഹംദുലില്ലാഹ് എന്നാൽ അല്ലാഹുവാണ് സർവ്വ അനുഗ്രഹങ്ങൾ നൽകിയവൻ എന്നും, അവൻ എല്ലാ പൂർണ്ണതകൾ കൊണ്ടും മനോഹാരിത കൊണ്ടും വിശേഷിപ്പിക്കപ്പെടാൻ അർഹതയുള്ളവനാണെന്നും അംഗീകരിക്കലാണ്.
Hadeeth benefits
'ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന തൗഹീദിൻ്റെ വചനം കൊണ്ട് അല്ലാഹുവിനെ സ്‌മരിക്കുന്നത് അധികരിപ്പിക്കുകയും, 'ഹംദിലൂടെ' അവനെ ദുആ ചെയ്യുന്നത് അധികരിപ്പിക്കുകയും ചെയ്യാനുള്ള പ്രോത്സാഹനം.
Share
Use the QR code to easily share the message of Islam with others