രണ്ട് വാക്കുകൾ; അവ നാവിന് ലഘുവായതും തുലാസിൽ ഏറെ കനം തൂങ്ങുന്നതും, റഹ്‌മാനായ അല്ലാഹുവിന് പ്രിയങ്കരവുമാകുന്നു;...
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "രണ്ട് വാക്കുകൾ; അവ നാവിന് ലഘുവായതും തുലാസിൽ ഏറെ കനം തൂങ്ങുന്നതും, റഹ്‌മാനായ അല്ലാഹുവിന് പ്രിയങ്കരവുമാകുന്നു; സുബ്ഹാനല്ലാഹിൽ അദ്വീം (മഹോന്നതനായ അല്ലാഹുവിനെ ഞാൻ പരിശുദ്ധപ്പെടുത്തുന്നു), സുബ്ഹാനല്ലാഹി വബിഹംദിഹി (അല്ലാഹുവിനെ സ്തുതിച്ചു കൊണ്ട് ഞാൻ അവനെ പരിശുദ്ധപ്പെടുത്തുന്നു) (എന്നിവയാണവ)."
ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
വിശദീകരണം
എല്ലാ സന്ദർഭത്തിലും ഒരു പ്രയാസവും കൂടാതെ ഉച്ചരിക്കാവുന്ന രണ്ട് വാക്കുകൾ നബി ﷺ അറിയിക്കുന്നു. തുലാസിൽ അവക്കുള്ള പ്രതിഫലം വളരെ വലുതായിരിക്കുമെന്നും, അല്ലാഹുവിന് ഈ രണ്ട് വാക്കുകൾ പ്രിയങ്കരമാണെന്നും അതോടൊപ്പം അവിടുന്ന് അറിയിച്ചു.
സുബ്ഹാനല്ലാഹിൽ അദ്വീം, സുബ്ഹാനല്ലാഹി വബിഹംദിഹി എന്നീ രണ്ട് വാക്കുകളാണവ. അല്ലാഹുവിൻ്റെ മഹത്വവും പൂർണ്ണതയും, എല്ലാ ന്യൂനതകളിൽ നിന്നുമുള്ള അവൻ്റെ പരിശുദ്ധതയും അറിയിക്കുന്ന വാക്കുകളാണ് ഇവ രണ്ടും.
Hadeeth benefits
ഒരേ സമയം അല്ലാഹുവിനെ പരിശുദ്ധപ്പെടുത്തുകയും, അവനെ പുകഴ്ത്തുകയും ചെയ്യുന്ന ദിക്റുകളാണ് ഏറ്റവും മഹത്തരമായ ദിക്റുകൾ.
അല്ലാഹു അവൻ്റെ അടിമകളോട് ചെയ്യുന്ന വിശാലമായ കാരുണ്യം. ചെറിയ പ്രവർത്തനങ്ങൾക്ക് വളരെ വലിയ പ്രതിഫലമാണ് അവൻ നൽകുക.
Share
Use the QR code to easily share the message of Islam with others