അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "കപടവിശ്വാസികൾക്ക് ഏറ്റവും ഭാരമുള്ള നമസ്കാരം ഇശാ നമസ്കാരവും ഫജ്ർ (സുബ്ഹ്) നമസ്കാരവുമാണ്....
കപടവിശ്വാസികളെ കുറിച്ചും നമസ്കാരത്തിന് സന്നിഹിതരാകുന്നതിൽ അവർക്കുള്ള മടിയെ കുറിച്ചും നബി -ﷺ- ഈ ഹദീഥിലൂടെ അറിയിക്കുന്നു. പ്രത്യേകിച്ചും, ഇശാ നമസ്കാരത്ത...
ഇബ്നു അബീ ഔഫാ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- റുകൂഇൽ നിന്ന് തൻ്റെ മുതുക് ഉയർത്തിയാൽ ഇപ്രകാരം പറയുമായിരുന്നു: "(സാരം) തന്നെ സ്തുതിച്ചവനെ അല്ലാ...
നബി -ﷺ- നമസ്കാരത്തിൽ റുകൂഇൽ നിന്ന് തൻ്റെ മുതുക് ഉയർത്തിയാൽ ഇപ്രകാരം പറയുമായിരുന്നു: (سمع الله لِمَن حمده) "തന്നെ സ്തുതിച്ചവനെ അല്ലാഹു കേട്ടിരിക്കുന്നു...
ഹുദൈഫ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- രണ്ട് സുജൂദുകൾക്കിടയിൽ ഇപ്രകാരം പ്രാർത്ഥിക്കാറുണ്ടായിരുന്നു: رَبِّ اغْفِرْ لِي، رَبِّ اغْفِرْ لِي "എൻ്റ...
നബി -ﷺ- നിസ്കാരത്തിൽ രണ്ട് സുജൂദുകൾക്കിടയിൽ ഇരിക്കുമ്പോൾ "എൻ്റെ രക്ഷിതാവേ! എനിക്ക് പൊറുത്തു തരേണമേ! എൻ്റെ രക്ഷിതാവേ! എനിക്ക് പൊറുത്തു തരേണമേ!" എന്ന് (...
ഇബ്നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- രണ്ട് സുജൂദുകൾക്കിടയിൽ ഇപ്രകാരം പ്രാർത്ഥിക്കുമായിരുന്നു: "അല്ലാഹുവേ! നീ എനിക്ക് പൊറുത്തു നൽക...
നബി -ﷺ- തൻ്റെ നിസ്കാരങ്ങളിൽ സുജൂദുകൾക്കിടയിൽ പ്രാർത്ഥിക്കുകയും തേടുകയും ചെയ്തിരുന്ന അഞ്ച് കാര്യങ്ങളാണ് ഈ ഹദീഥിൽ വന്നിട്ടുള്ളത്. ഇവ അഞ്ചും ഓരോ മുസ്‌ലിമ...
ഹിത്വാൻ ബ്നു അബ്ദില്ലാഹി അർറഖാശീ നിവേദനം: ഞാൻ അബൂ മൂസൽ അശ്അരിയോടൊപ്പം ഒരു നിസ്കാരം നിർവ്വഹിച്ചു. നിസ്കാരത്തിൽ ഇരിക്കുന്ന വേളയെത്തിയപ്പോൾ കൂട്ടത്തിലുണ്...
ഒരിക്കൽ സ്വഹാബിയായ അബൂ മൂസൽ അശ്അരി -رَضِيَ اللَّهُ عَنْهُ- (ജനങ്ങൾക്ക് ഇമാമായി) നിസ്കാരം നിർവ്വഹിച്ചു. അദ്ദേഹം നിസ്കാരത്തിലെ തശഹുദിൻ്റെ സന്ദർഭത്തിൽ ഇര...

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "കപടവിശ്വാസികൾക്ക് ഏറ്റവും ഭാരമുള്ള നമസ്കാരം ഇശാ നമസ്കാരവും ഫജ്ർ (സുബ്ഹ്) നമസ്കാരവുമാണ്. അതിലുള്ള (പ്രതിഫലത്തിൻ്റെ മഹത്വം) അവർ അറിഞ്ഞിരുന്നെങ്കിൽ മുട്ടിലിഴഞ്ഞു കൊണ്ടെങ്കിലും അവരതിന് വന്നെത്തുമായിരുന്നു. നമസ്കാരം നിർവ്വഹിക്കാൻ കൽപ്പന നൽകുകയും, അങ്ങനെ ഇഖാമത്ത് കൊടുത്തതിന് ശേഷം ജനങ്ങൾക്ക് ഇമാമായി നമസ്കരിക്കാൻ ഒരാളോട് കൽപ്പിക്കുകയും, ശേഷം വിറകുകെട്ടുകളുമായി കുറച്ചു പേരോടൊപ്പം നമസ്കാരത്തിന് വന്നെത്താത്തവരിലേക്ക് ചെല്ലുകയും, അവരെ അവരുടെ വീടുകളോടെ കത്തിച്ചു കളയുകയും ചെയ്യാൻ ഞാൻ വിചാരിച്ചു പോയി."

ഇബ്നു അബീ ഔഫാ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- റുകൂഇൽ നിന്ന് തൻ്റെ മുതുക് ഉയർത്തിയാൽ ഇപ്രകാരം പറയുമായിരുന്നു: "(സാരം) തന്നെ സ്തുതിച്ചവനെ അല്ലാഹു കേട്ടിരിക്കുന്നു." അല്ലാഹുവേ! നിനക്കാകുന്നു സർവ്വ സ്തുതിയും; ആകാശങ്ങൾ നിറയെയും ഭൂമി നിറയെയും അതിന് ശേഷം നീ ഉദ്ദേശിക്കുന്നവയെല്ലാം നിറയെയും."

ഹുദൈഫ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- രണ്ട് സുജൂദുകൾക്കിടയിൽ ഇപ്രകാരം പ്രാർത്ഥിക്കാറുണ്ടായിരുന്നു: رَبِّ اغْفِرْ لِي، رَبِّ اغْفِرْ لِي "എൻ്റെ രക്ഷിതാവേ! എനിക്ക് പൊറുത്തു തരേണമേ! എൻ്റെ രക്ഷിതാവേ! എനിക്ക് പൊറുത്തു തരേണമേ!"

ഇബ്നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- രണ്ട് സുജൂദുകൾക്കിടയിൽ ഇപ്രകാരം പ്രാർത്ഥിക്കുമായിരുന്നു: "അല്ലാഹുവേ! നീ എനിക്ക് പൊറുത്തു നൽകുകയും, എന്നോട് കരുണ കാണിക്കുകയും, എനിക്ക് സൗഖ്യം നൽകുകയും, എന്നെ സന്മാർഗത്തിലേക്ക് നയിക്കുകയും, എനിക്ക് ഉപജീവനം നൽകുകയും ചെയ്യേണമേ!"

ഹിത്വാൻ ബ്നു അബ്ദില്ലാഹി അർറഖാശീ നിവേദനം: ഞാൻ അബൂ മൂസൽ അശ്അരിയോടൊപ്പം ഒരു നിസ്കാരം നിർവ്വഹിച്ചു. നിസ്കാരത്തിൽ ഇരിക്കുന്ന വേളയെത്തിയപ്പോൾ കൂട്ടത്തിലുണ്ടായിരുന്ന ഒരാൾ പറഞ്ഞു: "നിസ്കാരം പുണ്യത്തോടും സകാത്തിനോടും ഒപ്പം ചേർത്തപ്പെട്ടിരിക്കുന്നു." അബൂ മൂസാ നിസ്കാരത്തിൽ നിന്ന് വിരമിച്ചപ്പോൾ മാറിയിരുന്നു കൊണ്ട് ചോദിച്ചു: "നിങ്ങളിൽ ആരാണ് ഇന്നയിന്ന വാക്കുകൾ പറഞ്ഞത്?" അപ്പോൾ ജനങ്ങളെല്ലാം നിശബ്ദത പാലിച്ചു. അപ്പോൾ അദ്ദേഹം വീണ്ടും പറഞ്ഞു: "നിങ്ങളിൽ ആരാണ് ഇന്നയിന്ന വാക്കുകൾ പറഞ്ഞത്?" അപ്പോഴും അവർ നിശബ്ദത പാലിച്ചു. അബൂ മൂസാ പറഞ്ഞു: "ഹിത്വാൻ! നീയായിരിക്കണം അത് പറഞ്ഞത്." ഹിത്വാൻ പറഞ്ഞു: "ഞാനല്ല! ഇതിൻ്റെ പേരിൽ താങ്കൾ എന്നെ ആക്ഷേപിക്കുമെന്ന് ഞാൻ ഭയന്നിരുന്നു." അപ്പോൾ കൂട്ടത്തിൽ നിന്ന് ഒരാൾ പറഞ്ഞു: "ഞാനാണത് പറഞ്ഞത്. അത് കൊണ്ട് നന്മയല്ലാതെ മറ്റൊന്നും ഞാൻ ഉദ്ദേശിച്ചിട്ടില്ല." അപ്പോൾ അബൂ മൂസാ പറഞ്ഞു: "നിങ്ങളുടെ നിസ്കാരത്തിൽ എങ്ങനെയാണ് പറയേണ്ടതെന്ന് നിങ്ങൾക്ക് അറിയുകയില്ലേ?!" അല്ലാഹുവിൻ്റെ റസൂൽ -ﷺ- ഒരിക്കൽ ഞങ്ങളോട് പ്രസംഗിക്കുകയും, ഞങ്ങളുടെ ചര്യകൾ ഞങ്ങൾക്ക് വിശദീകരിച്ചു തരികയും, ഞങ്ങളുടെ നിസ്കാരം ഞങ്ങൾക്ക് പഠിപ്പിച്ചു തരികയും ചെയ്തു. അവിടുന്ന് പറഞ്ഞു: "നിങ്ങൾ നിസ്കരിക്കുമ്പോൾ നിങ്ങളുടെ സ്വഫ്ഫുകൾ നേരെയാക്കുക. ശേഷം നിങ്ങളിൽ ഒരാൾ ഇമാം നിൽക്കട്ടെ; അയാൾ തക്ബീർ കെട്ടിയാൽ നിങ്ങളും തക്ബീർ കെട്ടുക. ഇമാം 'കോപിക്കപ്പെട്ടവരുടെ മാർഗത്തിലല്ല, വഴിപിഴച്ചവരുടെ മാർഗത്തിലുമല്ല' എന്ന (അർത്ഥമുള്ള സൂറത്തുൽ ഫാതിഹഃയിലെ) വചനം പാരായണം ചെയ്താൽ നിങ്ങൾ ആമീൻ എന്ന് പറയുക; എങ്കിൽ അല്ലാഹു നിങ്ങൾക്ക് ഉത്തരം നൽകുന്നതാണ്. ഇമാം തക്ബീർ ചൊല്ലുകയും റുകൂഅ് ചെയ്യുകയും ചെയ്താൽ നിങ്ങളും തക്ബീർ ചൊല്ലുകയും റുകൂഅ് നിർവ്വഹിക്കുകയും ചെയ്യുക. ഇമാം നിങ്ങൾക്ക് മുൻപാണ് റുകൂഅ് ചെയ്യുന്നതും, നിങ്ങൾക്ക് മുൻപാണ് ഉയരുന്നതും." ശേഷം നബി -ﷺ- പറഞ്ഞു: "ഇതോടെ അതും ഇതും ഒത്തുവന്നു. ഇമാം 'അല്ലാഹുവിനെ സ്തുതിച്ചവനെ അവൻ കേട്ടിരിക്കുന്നു' എന്ന് (അർത്ഥമുള്ള വാക്ക്) പറഞ്ഞാൽ നിങ്ങൾ പറയുക: "(സാരം) അല്ലാഹുവേ! ഞങ്ങളുടെ രക്ഷിതാവേ! നിനക്കാകുന്നു സർവ്വ സ്തുതിയും." അല്ലാഹു നിങ്ങളുടെ വാക്കുകൾക്ക് ഉത്തരം നൽകുന്നതാണ്; (കാരണം) അല്ലാഹു അല്ലാഹു അവനെ സ്തുതിച്ചവന് ഉത്തരം നൽകുന്നു" എന്ന് പറഞ്ഞതായി അവൻ്റെ ദൂതൻ്റെ നാവിലൂടെ അറിയിച്ചിരിക്കുന്നു. ഇമാം തക്ബീർ ചൊല്ലുകയും സുജൂദ് ചെയ്യുകയും ചെയ്താൽ നിങ്ങളും തക്ബീർ ചൊല്ലുകയും സുജൂദ് നിർവ്വഹിക്കുകയും ചെയ്യുക. ഇമാം നിങ്ങൾക്ക് മുൻപാണ് സുജൂദ് ചെയ്യുന്നതും, നിങ്ങൾക്ക് മുൻപാണ് ഉയരുന്നതും." ശേഷം നബി -ﷺ- പറഞ്ഞു: "ഇതോടെ അതും ഇതും ഒത്തുവന്നു. ഇമാം ഇരിക്കുന്ന വേളയെത്തിയാൽ നിങ്ങളുടെ ആദ്യത്തെ വാക്കുകൾ ഇപ്രകാരമാകട്ടെ: "എല്ലാ അഭിവാദ്യങ്ങളും അല്ലാഹുവിനുള്ളതാണ്. ആരാധനകളും വിശിഷ്ടമായവയും അല്ലാഹുവിനുതന്നെ. നബിയെ, അങ്ങേയ്ക്ക് സമാധാനവും, അല്ലാഹുവിന്റെ കാരുണ്യവും, അനുഗ്രഹങ്ങളും ഉണ്ടാകട്ടെ. ഞങ്ങള്‍ക്കും അല്ലാഹുവിന്റെ സദ്‌വൃത്തരായ അടിമകള്‍ക്കും സമാധാനം ഉണ്ടാകട്ടെ. യഥാര്‍ത്ഥത്തില്‍ ആരാധനക്ക് അര്‍ഹനായി അല്ലാഹുവല്ലാതെ മറ്റാരുമില്ലെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. നിശ്ചയം, മുഹമ്മദ്‌ -ﷺ- അല്ലാഹുവിന്റെ അടിമയും ദൂതനുമാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു."

ഇബ്‌നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: വിശുദ്ധ ഖുർആനിലെ ഒരു സൂറത്ത് പഠിപ്പിക്കുന്നത് പോലെ, എൻ്റെ കൈപ്പത്തികൾ നബി -ﷺ- യുടെ കൈപ്പത്തികൾക്കിടയിൽ വെച്ച് കൊണ്ടാണ് എനിക്ക് നബി -ﷺ- നിസ്കാരത്തിലെ തശഹ്ഹുദിൻ്റെ പ്രാർത്ഥന പഠിപ്പിച്ചത്. "സർവ്വ ആദരവുകളും പ്രാർത്ഥനകളും വിശിഷ്ടമായ കാര്യങ്ങളും അല്ലാഹുവിന് മാത്രമാകുന്നു. അല്ലാഹുവിൻ്റെ നബിയേ! താങ്കൾക്ക് അല്ലാഹുവിൽ നിന്നുള്ള രക്ഷയും കാരുണ്യവും അനുഗ്രഹങ്ങളും ഉണ്ടാകട്ടെ. നമുക്ക് മേലും, അല്ലാഹുവിൻ്റെ സച്ചരിതരായ ദാസന്മാർക്ക് മേലും അല്ലാഹുവിൻ്റെ രക്ഷ ഉണ്ടാകട്ടെ. അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനില്ലെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ ദൂതനാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു." ബുഖാരിയുടെയും മുസ്‌ലിമിൻ്റെയും നിവേദനത്തിൽ ഇത്ര കൂടിയുണ്ട്: "തീർച്ചയായും അല്ലാഹു തന്നെയാകുന്നു എല്ലാ ന്യൂനതകളിൽ നിന്നും പരിശുദ്ധനായ അസ്സലാം." (ശേഷം നബി -ﷺ- പറഞ്ഞു: "നിങ്ങൾ നിസ്കാരത്തിൽ (തശഹ്ഹുദിനായി) ഇരുന്നാൽ ഈ പ്രാർത്ഥന ചൊല്ലുക. 'സർവ്വ ആദരവുകളും പ്രാർത്ഥനകളും പരിശുദ്ധമായവയും അല്ലാഹുവിന് മാത്രമാകുന്നു. അല്ലാഹുവിൻ്റെ നബിയേ! താങ്കൾക്ക് അല്ലാഹുവിൽ നിന്നുള്ള രക്ഷയും കാരുണ്യവും അനുഗ്രഹങ്ങളും ഉണ്ടാകട്ടെ. നമുക്ക് മേലും, അല്ലാഹുവിൻ്റെ സച്ചരിതരായ ദാസന്മാർക്ക് മേലും അല്ലാഹുവിൻ്റെ രക്ഷ ഉണ്ടാകട്ടെ.' ഇങ്ങനെ ഒരാൾ പറഞ്ഞാൽ ആകാശത്തും ഭൂമിയിലുമുള്ള അല്ലാഹുവിൻ്റെ എല്ലാ ദാസന്മാർക്കും (ആ പ്രാർത്ഥനയുടെ ഫലം) ലഭിക്കുന്നതാണ്. (ശേഷം അവൻ പറയട്ടെ) "അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനില്ലെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ ദൂതനാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു." ഇതിന് ശേഷം അവന് താൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ അല്ലാഹുവിനോട് ചോദിക്കാനായി തിരഞ്ഞെടുക്കാം."

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പ്രാർത്ഥിക്കുമ്പോൾ ഇപ്രകാരം പറയാറുണ്ടായിരുന്നു: "അല്ലാഹുവേ! ഖബ്ർ ശിക്ഷയിൽ നിന്നും, നരകശിക്ഷയിൽ നിന്നും, ജീവിതത്തിൻ്റെയും മരണത്തിൻ്റെയും പരീക്ഷണങ്ങളിൽ നിന്നും, മസീഹുദ്ദജ്ജാലിൻ്റെ പരീക്ഷണത്തിൽ നിന്നും ഞാൻ നിന്നോട് രക്ഷ തേടുന്നു." ഇമാം മുസ്‌ലിമിൻ്റെ നിവേദനത്തിൽ ഇപ്രകാരമാണുള്ളത്: "നിങ്ങൾ തശഹ്ഹുദിൽ നിന്ന് വിരമിച്ചാൽ നാല് കാര്യങ്ങളിൽ നിന്ന് അല്ലാഹുവിനോട് രക്ഷ തേടുക. നരകശിക്ഷയിൽ നിന്നും, ഖബ്ർ ശിക്ഷയിൽ നിന്നും, ജീവിതത്തിൻ്റെയും മരണത്തിൻ്റെയും പരീക്ഷണങ്ങളിൽ നിന്നും, മസീഹുദ്ദജ്ജാലിൻ്റെ ഉപദ്രവത്തിൽ നിന്നും."

മഅ്ദാൻ ബ്നു അബീ ത്വൽഹഃ അൽയഅ്മരി നിവേദനം: നബി -ﷺ- യുടെ അടിമയായിരുന്ന ഥൗബാൻ -رَضِيَ اللَّهُ عَنْهُ- വിനെ ഞാൻ ഒരിക്കൽ കണ്ടുമുട്ടി. ഞാൻ പറഞ്ഞു: "അല്ലാഹു എന്നെ സ്വർഗത്തിൽ പ്രവേശിപ്പിക്കാൻ കാരണമാകുന്ന -അല്ലെങ്കിൽ അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ള- ഒരു പ്രവർത്തി എനിക്ക് അറിയിച്ചു തന്നാലും." അപ്പോൾ അദ്ദേഹം ഒന്നും പറഞ്ഞില്ല. ഞാൻ വീണ്ടും ചോദിച്ചപ്പോഴും അദ്ദേഹം ഒന്നും പറഞ്ഞില്ല. മൂന്നാമതും ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂൽ -ﷺ- യോട് ഞാൻ അതിനെ കുറിച്ച് ചോദിച്ചിട്ടുണ്ട്. അപ്പോൾ അവിടുന്ന് പറഞ്ഞു: "നീ ധാരാളമായി അല്ലാഹുവിന് സുജൂദ് ചെയ്യുക. നീ അല്ലാഹുവിന് എപ്പോഴെല്ലാം സുജൂദ് ചെയ്യുന്നോ, അപ്പോഴെല്ലാം അല്ലാഹു അതു മുഖേന നിൻ്റെ പദവി ഉയർത്തുകയും, നിൻ്റെ ഒരു തിന്മ നിന്നിൽ നിന്ന് ഒഴിവാക്കുകയും ചെയ്യാതിരിക്കില്ല." മഅ്ദാൻ പറയുന്നു: "പിന്നീട് ഞാൻ അബുദ്ദർദാഅ് -رَضِيَ اللَّهُ عَنْهُ- വിനെ കണ്ടുമുട്ടിയപ്പോൾ ഇതേ കാര്യം ചോദിച്ചു. അപ്പോൾ ഥൗബാൻ -رَضِيَ اللَّهُ عَنْهُ- പറഞ്ഞതു പോലെത്തന്നെ അദ്ദേഹവും എന്നോട് പറഞ്ഞു.

ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി -ﷺ- പറയുന്നതായി ഞാൻ കേട്ടു: "ഭക്ഷണം സന്നിഹിതമായ സന്ദർഭത്തിൽ നിസ്കാരമില്ല. രണ്ട് മാലിന്യങ്ങൾ (മലമൂത്ര വിസർജനം) വന്നുമുട്ടുമ്പോഴും (നിസ്കാരം) ഇല്ല."

ഉഥ്മാൻ ബ്നു അബിൽ ആസ്വ് -رَضِيَ اللَّهُ عَنْهُ- നിവേദനം: അദ്ദേഹം നബി -ﷺ- യുടെ അരികിൽ ചെല്ലുകയും അവിടുത്തോട് പറയുകയും ചെയ്തു: "അല്ലാഹുവിൻ്റെ റസൂലേ! പിശാച് എനിക്കും എൻ്റെ നിസ്കാരത്തിനും അതിലെ പാരായണത്തിനും ഇടയിൽ അവ്യക്തത സൃഷ്ടിച്ചു കൊണ്ട് എനിക്ക് മറയിട്ടിരിക്കുന്നു. അപ്പോൾ നബി -ﷺ- പറഞ്ഞു: "ഖിൻസബ് എന്ന് പേരുള്ള ഒരു പിശാചാണത്. അവനെ നിനക്ക് അനുഭവപ്പെട്ടാൽ അല്ലാഹുവിനോട് അവനിൽ നിന്ന് നീ രക്ഷ തേടുക. നിൻ്റെ ഇടതു ഭാഗത്തേക്ക് മൂന്നു തവണ (ചെറുതായി) തുപ്പുകയും ചെയ്യുക." ഉഥ്മാൻ പറയുന്നു: "ഞാൻ അപ്രകാരം ചെയ്തതോടെ അല്ലാഹു അവനെ എന്നിൽ നിന്ന് നീക്കി."

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "ജനങ്ങളിൽ ഏറ്റവും മോശം കള്ളൻ തൻ്റെ നിസ്കാരത്തിൽ നിന്ന് മോഷ്ടിക്കുന്നവനാണ്." അദ്ദേഹം ചോദിച്ചു: "എങ്ങനെയാണ് അവൻ തൻ്റെ നിസ്കാരത്തിൽ നിന്ന് മോഷ്ടിക്കുന്നത്?" നബി -ﷺ- പറഞ്ഞു: "തൻ്റെ റുകൂഓ സുജൂദോ ഒന്നും അവൻ പൂർണ്ണമാക്കുന്നില്ല."

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ഇമാമിന് മുൻപ് തലയുയർത്തിയാൽ അല്ലാഹു അവൻ്റെ തല കഴുതയുടെ തലയാക്കുമെന്ന് -അല്ലെങ്കിൽ അവൻ്റെ രൂപം കഴുതയുടെ രൂപമാക്കുമെന്ന്- നിങ്ങളിൽ ഒരാളും ഭയക്കുന്നില്ലേ?!"