/ ഇമാമിന് മുൻപ് തലയുയർത്തിയാൽ അല്ലാഹു അവൻ്റെ തല കഴുതയുടെ തലയാക്കുമെന്ന് -അല്ലെങ്കിൽ അവൻ്റെ രൂപം കഴുതയുടെ രൂപമാക്കുമെന്ന്- നിങ്ങളിൽ ഒരാളും ഭയക്കുന്നില്ലേ?!...

ഇമാമിന് മുൻപ് തലയുയർത്തിയാൽ അല്ലാഹു അവൻ്റെ തല കഴുതയുടെ തലയാക്കുമെന്ന് -അല്ലെങ്കിൽ അവൻ്റെ രൂപം കഴുതയുടെ രൂപമാക്കുമെന്ന്- നിങ്ങളിൽ ഒരാളും ഭയക്കുന്നില്ലേ?!...

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ഇമാമിന് മുൻപ് തലയുയർത്തിയാൽ അല്ലാഹു അവൻ്റെ തല കഴുതയുടെ തലയാക്കുമെന്ന് -അല്ലെങ്കിൽ അവൻ്റെ രൂപം കഴുതയുടെ രൂപമാക്കുമെന്ന്- നിങ്ങളിൽ ഒരാളും ഭയക്കുന്നില്ലേ?!"
ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്

വിശദീകരണം

നിസ്കാരത്തിൽ ഇമാം തലയുയർത്തുന്നതിന് മുൻപ് തലയുയർത്തുന്നവർക്കുള്ള കടുത്ത താക്കീതാണ് നബി -ﷺ- ഈ ഹദീഥിലൂടെ വിവരിക്കുന്നത്. അല്ലാഹു അത്തരക്കാരുടെ ശിരസ്സ് കഴുതയുടെ ശിരസ്സോ, അവരുടെ രൂപം കഴുതയുടെ രൂപമോ ആക്കിയേക്കാം എന്നാണ് അവിടുന്ന് താക്കീത് ചെയ്തിട്ടുള്ളത്.

Hadeeth benefits

  1. ഇമാമിനോടൊപ്പം നിസ്കരിക്കുന്ന മഅ്മൂമിന് നാല് അവസ്ഥകളുണ്ട്: (1) ഇമാമിനെ മുൻകടക്കൽ. (2) ഇമാമിനോടൊപ്പമാകൽ. (3) ഇമാമിൻ്റെ പ്രവർത്തിയേക്കാൾ ഏറെ പിന്നിലാവൽ. ഈ മൂന്നും വിലക്കപ്പെട്ട രീതികളാണ്. (4) ഇമാമിനെ അദ്ദേഹത്തിൻ്റെ പ്രവർത്തികളിൽ പിൻപറ്റുക. ഇതാണ് ഇസ്‌ലാമിൽ പഠിപ്പിക്കപ്പെട്ട രൂപം.
  2. നിസ്കാരത്തിൽ ഇമാമിനെ പിന്തുടരുക എന്നത് മഅ്മൂമിൻ്റെ മേൽ നിർബന്ധമാണ്.
  3. ഇമാമിന് മുൻപ് തല ഉയർത്തിയാൽ കഴുതയുടെ രൂപത്തിലേക്ക് മാറ്റപ്പെടും എന്ന താക്കീത് തീർച്ചയായും സംഭവിക്കാൻ സാധ്യതയുള്ള കാര്യം തന്നെയാണ്. രൂപം മാറ്റുക എന്ന 'മസ്ഖി'ൻ്റെ ശിക്ഷയിൽ പെട്ട കാര്യമാണത്.