- നിസ്കാരത്തിൽ ഭയഭക്തിയും ഹൃദയസാന്നിദ്ധ്യവും കാത്തുസൂക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യം. പിശാച് നിസ്കാരത്തിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനും സംശയങ്ങൾ ജനിപ്പിക്കാനും ശ്രമിച്ചു കൊണ്ടേയിരിക്കുന്നതാണ് എന്നതും ഹദീഥിൽ നിന്ന് മനസ്സിലാക്കാം.
- പിശാചിൽ നിന്ന് അവൻ്റെ ദുർബോധനം അനുഭവപ്പെടുമ്പോൾ അല്ലാഹുവിനോട് രക്ഷ ചോദിക്കൽ സുന്നത്താണ്. അതോടൊപ്പം മൂന്നു തവണ ഇടതു ഭാഗത്തേക്ക് തുപ്പുകയും ചെയ്യുക.
- സ്വഹാബികൾ തങ്ങൾക്ക് എന്തെങ്കിലും ആശയക്കുഴപ്പങ്ങൾ നേരിട്ടാൽ അവ പരിഹരിക്കുന്നതിന് വേണ്ടി നബി -ﷺ- യുടെ അടുത്തേക്ക് വരുമായിരുന്നു.
- സ്വഹാബികളുടെ ഹൃദയത്തിൻ്റെ പരിശുദ്ധിയും ജീവസ്സുറ്റ അവസ്ഥയും. പരലോകമായിരുന്നു അവരുടെ ഏറ്റവും പ്രധാനപ്പെട്ട ചിന്തയും വിചാരവും.