- നിർബന്ധവും സുന്നത്തായതുമായ നിസ്കാരങ്ങളിൽ പ്രത്യേകം ശ്രദ്ധ വെക്കാനുള്ള പ്രോത്സാഹനം ഈ ഹദീഥിലുണ്ട്; കാരണം നിസ്കാരങ്ങളിൽ സുജൂദ് ഉൾക്കൊണ്ടിട്ടുണ്ട്.
- സ്വഹാബികളുടെ ദീനിലുള്ള അവഗാഹവും അറിവും ശ്രദ്ധിക്കുക; അല്ലാഹുവിൻ്റെ കാരുണ്യം കഴിഞ്ഞാൽ പ്രവർത്തനങ്ങൾ കൊണ്ടല്ലാതെ സ്വർഗം നേടാൻ കഴിയില്ല എന്ന് അവർക്ക് അറിയാമായിരുന്നു.
- അല്ലാഹുവിൻ്റെ അടുക്കൽ സ്ഥാനങ്ങൾ വർദ്ധിക്കാനും, തിന്മകൾ പൊറുക്കപ്പെടാനുമുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളിലൊന്നാണ് നിസ്കാരത്തിലെ സുജൂദ്.