- നിസ്കാരത്തിൻ്റെ തശഹ്ഹുദിൻ്റെ രൂപങ്ങളിലൊന്നാണ് ഈ ഹദീഥിൽ പഠിപ്പിക്കപ്പെട്ടിരിക്കുന്നത്.
- നിസ്കാരത്തിലെ പ്രവർത്തികളും വാക്കുകളും നബി -ﷺ- യിൽ നിന്ന് സ്ഥിരപ്പെട്ടതിൻ്റെ അടിസ്ഥാനത്തിൽ മാത്രമേ ആകാൻ പാടുള്ളൂ. അതിൽ എന്തെങ്കിലുമൊരു വാക്കോ പ്രവർത്തിയോ -സുന്നത്തിൽ സ്ഥിരപ്പെടാതെ- പുതുതായി നിർമ്മിക്കാൻ ഒരാൾക്കും അവകാശമില്ല.
- ഇമാമിനെ മുൻകടക്കുന്നതോ ഏറെ പിറകിലാകുന്നതോ അനുവദനീയമല്ല. ഇമാമിൻ്റെ പ്രവർത്തനങ്ങളിൽ അദ്ദേഹത്തെ പിന്തുടരുക എന്നതാണ് പഠിപ്പിക്കപ്പെട്ട രൂപം.
- അല്ലാഹുവിൻ്റെ ദീൻ എത്തിച്ചു നൽകുകയും, അതിലെ വിധിവിലക്കുകൾ മനസ്സിലാക്കി നൽകുകയും ചെയ്യുന്ന കാര്യത്തിൽ നബി -ﷺ- ക്കുണ്ടായിരുന്ന ശ്രദ്ധയും പരിശ്രമവും നോക്കൂ!
- നിസ്കാരത്തിൽ പിന്തുടരുന്ന മഅ്മൂമിൻ്റെ മാതൃക ഇമാമാണ്. അതിനാൽ നിസ്കാരത്തിലെ പ്രവർത്തികളിൽ ഇമാമിനെ മുൻകടക്കുക എന്നത് അനുവദനീയമല്ല. ഇമാമിനോട് ഒപ്പമാവുക എന്നതോ ഇമാമിൻ്റെ പ്രവർത്തികളിൽ നിന്ന് ഏറെ പിറകിലാവുക എന്നതും പാടില്ല. മറിച്ച് ഇമാം നിസ്കാരത്തിലെ ഒരു പ്രവർത്തിയിൽ പ്രവേശിച്ചു കഴിഞ്ഞു എന്ന് ഉറപ്പായ ഉടനെ മഅ്മൂം ആ പ്രവർത്തി ആരംഭിക്കേണ്ടതുണ്ട്. ഇപ്രകാരം ഇമാമിൻ്റെ പിന്തുടരുക എന്ന ഇത്തിബാഇൻ്റെ വഴിയാണ് സുന്നത്തിൽ പഠിപ്പിക്കപ്പെട്ടിട്ടുള്ളത്.
- നിസ്കാരത്തിൽ സ്വഫ്ഫുകൾ ശരിയാക്കുക എന്നത് ഇസ്‌ലാമിൽ പഠിപ്പിക്കപ്പെട്ട മര്യാദകളിലൊന്നാണ്.