ഭക്ഷണം സന്നിഹിതമായ സന്ദർഭത്തിൽ നിസ്കാരമില്ല. രണ്ട് മാലിന്യങ്ങൾ (മലമൂത്ര വിസർജനം) വന്നുമുട്ടുമ്പോഴും (നിസ്കാരം) ഇല്ല...
ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി -ﷺ- പറയുന്നതായി ഞാൻ കേട്ടു: "ഭക്ഷണം സന്നിഹിതമായ സന്ദർഭത്തിൽ നിസ്കാരമില്ല. രണ്ട് മാലിന്യങ്ങൾ (മലമൂത്ര വിസർജനം) വന്നുമുട്ടുമ്പോഴും (നിസ്കാരം) ഇല്ല."
മുസ്ലിം ഉദ്ധരിച്ചത്
വിശദീകരണം
ഭക്ഷണം സന്നിഹിതമാവുകയും, അതിനോട് മനസ്സിന് താൽപ്പര്യം അനുഭവപ്പെടുകയും, ഹൃദയം അതിലേക്ക് താൽപ്പര്യമുള്ളതാവുകയും ചെയ്യുന്ന സന്ദർഭത്തിൽ നമസ്കരിക്കുന്നത് നബി -ﷺ- വിലക്കി.
അതോടൊപ്പം മലമൂത്ര വിസർജനത്തിന് തോന്നുന്ന സന്ദർഭങ്ങളിലും നിസ്കാരം നിർവ്വഹിക്കുന്നത് അവിടുന്ന് വിലക്കിയിരിക്കുന്നു. കാരണം, തന്നെ ബാധിച്ച പ്രയാസം അവൻ്റെ ശ്രദ്ധയെ തിരിച്ചു കളയുന്നതാണ്.
Hadeeth benefits
നിസ്കാരത്തിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് തൻ്റെ നിസ്കാരത്തിൽ നിന്ന് ശ്രദ്ധ തെറ്റിക്കുന്ന എല്ലാ കാര്യങ്ങളെയും അകറ്റി നിർത്താൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
Share
Use the QR code to easily share the message of Islam with others