- പ്രാർത്ഥനകളിൽ ഏറെ പ്രധാനപ്പെട്ടതും ആശയസമ്പുഷ്ടമായതുമാണ് ഹദീഥിൽ പഠിപ്പിക്കപ്പെട്ട ഈ പ്രാർത്ഥന. കാരണം ഇഹലോകത്തെയും പരലോകത്തെയും തിന്മകളിൽ നിന്നുള്ള രക്ഷാതേട്ടം ഈ പ്രാർത്ഥനയിൽ ഒരുമിച്ചിരിക്കുന്നു.
- ഖബ്ർ ശിക്ഷ യാഥാർത്ഥ്യമാണെന്നതും, അത് സത്യമായും സംഭവിക്കുന്നതാണെന്നുമുള്ള ഓർമ്മപ്പെടുത്തൽ.
- പരീക്ഷണങ്ങളുടെയും ഫിത്‌നകളുടെയും ഗൗരവം. അതിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി അല്ലാഹുവിനോട് സഹായം തേടുകയും പ്രാർത്ഥിക്കുകയും ചെയ്യേണ്ടതിൻ്റെ പ്രാധാന്യവും ഈ ഹദീഥിൽ നിന്ന് മനസ്സിലാക്കാം.
- മസീഹുദ്ദജ്ജാൽ പുറപ്പെടുന്നതാണ് എന്ന കാര്യം സ്ഥിരപ്പെട്ടിരിക്കുന്നു. അവൻ്റെ ഫിത്ന വളരെ ഗുരുതരമായിരിക്കും.
- അവസാനത്തെ തശഹ്ഹുദിൻ്റെ ശേഷം ഹദീഥിൽ വന്ന പ്രാർത്ഥന ചൊല്ലൽ സുന്നത്താണ്.
- സൽകർമ്മങ്ങളുടെ അവസാനത്തിൽ പ്രാർത്ഥന നടത്തുന്നത് നല്ല കാര്യമാണ്.