- എല്ലാ നിസ്കാരത്തിലും അവസാനത്തെ സുജൂദിന് ശേഷമാണ് തശഹ്ഹുദിൻ്റെ സ്ഥാനം. മൂന്ന് റക്അതുള്ള നിസ്കാരങ്ങളിലും നാല് റക്അതുള്ള നിസ്കാരങ്ങളിലും രണ്ടാമത്തെ റക്അതിന് ശേഷവും തശഹ്ഹുദ് ഉണ്ട്.
- തശഹ്ഹുദിൻ്റെ ഇരുത്തത്തിൽ 'അത്തിയാത്തു' എന്ന് തുടങ്ങുന്ന ഈ പ്രാർത്ഥന ചൊല്ലൽ നിർബന്ധമാണ്. നബി -ﷺ- യിൽ നിന്ന് സ്ഥിരപ്പെട്ട തശഹ്ഹുദിൻ്റെ ഏതു രൂപവും ഈ സന്ദർഭത്തിൽ ചൊല്ലാവുന്നതാണ്.
- നിസ്കാരത്തിൽ ഒരാൾക്ക് ഇഷ്ടമുള്ള കാര്യങ്ങൾ പ്രാർത്ഥിക്കാം; തിന്മക്ക് വേണ്ടി പ്രാർത്ഥിക്കരുത് എന്ന് മാത്രം.
- പ്രാർത്ഥനകളിൽ സ്വന്തത്തിന് വേണ്ടിയാണ് ആദ്യം പ്രാർത്ഥിക്കേണ്ടത്; അതാണ് നബി -ﷺ- പഠിപ്പിച്ച മര്യാദ.