- നിസ്കരിക്കുന്ന വ്യക്തി റുകൂഇൽ നിന്ന് ശിരസ്സ് ഉയർത്തിയാൽ പറയേണ്ട സുന്നത്തായ പ്രാർത്ഥന ഈ ഹദീഥിൽ പഠിപ്പിക്കപ്പെട്ടിരിക്കുന്നു.
- റുകൂഇൽ നിന്ന് ഉയർന്നതിന് ശേഷം നേരെ നിൽക്കുകയും അച്ചടക്കം പാലിക്കുകയും ചെയ്യണം. കാരണം ഹദീഥിൽ പഠിപ്പിക്കപ്പെട്ട ഈ പ്രാർത്ഥന മുഴുവനായി ചൊല്ലാൻ സാധിക്കണമെങ്കിൽ അത്രയും നേരം അടക്കത്തോടെ നിൽക്കേണ്ടതുണ്ട്.
- എല്ലാ നിസ്കാരങ്ങളിലും -ഫർദ്വിലും സുന്നത്തിലും- ഈ പഠിപ്പിക്കപ്പെട്ട ദിക്റുകൾ ചൊല്ലുക എന്നത് സുന്നത്താണ്.