അബ്ദുല്ലാഹി ബ്‌നു മുഗഫ്ഫൽ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "എല്ലാ രണ്ട് അദാനുകൾക്കും ഇടയിൽ നിസ്കാരമുണ്ട്. എല്ലാ രണ്ട് അദാനുകൾക്കും ഇടയ...
എല്ലാ ബാങ്കിനും ഇഖാമത്തിനും ഇടയിൽ നിസ്കാരം നിർവ്വഹിക്കുന്നത് സുന്നത്താണെന്ന് നബി -ﷺ- അറിയിക്കുന്നു. മൂന്ന് തവണ അവിടുന്ന് അക്കാര്യം ആവർത്തിച്ചു പറഞ്ഞു....
അബൂഖതാദഃ അസ്സലമി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "നിങ്ങളിലാരെങ്കിലും മസ്ജിദിൽ പ്രവേശിച്ചാൽ അവൻ ഇരിക്കുന്നതിന് മുൻപ് രണ്ട് റക്അത്തുക...
-ഏതു സമയത്താകട്ടെ, ഏത് ഉദ്ദേശ്യത്തോടെയാകട്ടെ-, ആരെങ്കിലും മസ്ജിദിൽ പ്രവേശിച്ചാൽ അവിടെ ഇരിക്കുന്നതിന് മുൻപ് രണ്ട് റക്അത്ത് നിസ്കരിക്കണമെന്ന് നബി -ﷺ- ഓർ...
അബൂഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "വെള്ളിയാഴ്ച ദിവസം ഇമാം ഖുത്വ്‌ബ പറഞ്ഞു കൊണ്ടിരിക്കെ നിൻ്റെ സഹോദരനോട് 'മിണ്ടാതിരിക്കൂ' എന്...
വെള്ളിയാഴ്ച്ച ദിവസം ഖുത്വ്‌ബക്ക് സന്നിഹിതനായാൽ ഖതീബിൻ്റെ സംസാരം നിശബ്ദമായി ശ്രദ്ധിച്ചു കേൾക്കുക എന്നത് നിർബന്ധ ബാധ്യതയാണെന്ന് നബി -ﷺ- ഈ ഹദീഥിലൂടെ വിവര...
ഇംറാൻ ബ്നു ഹുസ്വൈൻ -رَضِيَ اللَّهُ عَنْهُ- നിവേദനം: എനിക്ക് മൂലക്കുരു ബാധിച്ചിരുന്നു. അതിനാൽ എൻ്റെ നിസ്കാരത്തെ കുറിച്ച് ഞാൻ നബി -ﷺ- യോട് ചോദിച്ചു. അപ്...
നിസ്കാരം നിന്നു കൊണ്ട് നിർവ്വഹിക്കലാണ് അടിസ്ഥാന നിയമം എന്ന് നബി -ﷺ- വിവരിക്കുന്നു. എന്നാൽ അതിന് സാധിക്കാത്ത അവസരങ്ങളിൽ ഇരുന്ന് കൊണ്ട് നിസ്കരിക്കാൻ അനു...
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "എൻ്റെ ഈ മസ്ജിദിൽ വെച്ചുള്ള നിസ്കാരം -മസ്ജിദുൽ ഹറാം ഒഴികെയുള്ള- ഇതല്ലാത്ത മസ്ജിദുകളിൽ വെച്ച...
നബി -ﷺ- യുടെ മസ്ജിദിൽ വെച്ച് നിസ്കരിക്കുന്നതിൻ്റെ ശ്രേഷ്ഠത അവിടുന്ന് ഈ ഹദീഥിലൂടെ വ്യക്തമാക്കുന്നു. മക്കയിലുള്ള മസ്ജിദുൽ ഹറാം ഒഴിച്ചു നിർത്തിയാൽ, ഭൂമിയ...

അബ്ദുല്ലാഹി ബ്‌നു മുഗഫ്ഫൽ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "എല്ലാ രണ്ട് അദാനുകൾക്കും ഇടയിൽ നിസ്കാരമുണ്ട്. എല്ലാ രണ്ട് അദാനുകൾക്കും ഇടയിൽ നിസ്കാരമുണ്ട്." മൂന്നാമത്തെ തവണയും അത് അവിടുന്ന് ആവർത്തിച്ചെങ്കിലും, (അവസാനത്തിൽ) അവിടുന്ന് പറഞ്ഞു: "ഉദ്ദേശിക്കുന്നവർക്ക്."

അബൂഖതാദഃ അസ്സലമി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "നിങ്ങളിലാരെങ്കിലും മസ്ജിദിൽ പ്രവേശിച്ചാൽ അവൻ ഇരിക്കുന്നതിന് മുൻപ് രണ്ട് റക്അത്തുകൾ (നിസ്കാരം) നിർവ്വഹിക്കട്ടെ."

അബൂഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "വെള്ളിയാഴ്ച ദിവസം ഇമാം ഖുത്വ്‌ബ പറഞ്ഞു കൊണ്ടിരിക്കെ നിൻ്റെ സഹോദരനോട് 'മിണ്ടാതിരിക്കൂ' എന്ന് പറഞ്ഞാൽ നീ അനാവശ്യം പ്രവർത്തിച്ചിരിക്കുന്നു."

ഇംറാൻ ബ്നു ഹുസ്വൈൻ -رَضِيَ اللَّهُ عَنْهُ- നിവേദനം: എനിക്ക് മൂലക്കുരു ബാധിച്ചിരുന്നു. അതിനാൽ എൻ്റെ നിസ്കാരത്തെ കുറിച്ച് ഞാൻ നബി -ﷺ- യോട് ചോദിച്ചു. അപ്പോൾ അവിടുന്ന് പറഞ്ഞു: "നീ നിന്നു കൊണ്ട് നിസ്കരിക്കുക. അതിന് നിനക്ക് സാധിക്കില്ലെങ്കിൽ ഇരുന്ന് കൊണ്ട്. അതിനും സാധിക്കില്ലെങ്കിൽ നിൻ്റെ പാർശ്വങ്ങളിലായിക്കൊണ്ട്."

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "എൻ്റെ ഈ മസ്ജിദിൽ വെച്ചുള്ള നിസ്കാരം -മസ്ജിദുൽ ഹറാം ഒഴികെയുള്ള- ഇതല്ലാത്ത മസ്ജിദുകളിൽ വെച്ചുള്ള ആയിരം നിസ്കാരത്തേക്കാൾ ഉത്തമമാണ്."

മഹ്മൂദ് ബ്നു ലബീദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: ഉഥ്മാൻ ബ്നു അഫ്ഫാൻ -رَضِيَ اللَّهُ عَنْهُ- മസ്ജിദുന്നബവി (പരിഷ്കരിച്ചു) നിർമ്മിക്കാൻ ഉദ്ദേശിച്ചപ്പോൾ ജനങ്ങൾക്ക് അത് അനിഷ്ടകരമായിരുന്നു. (പഴയ) രൂപത്തിൽ തന്നെ മസ്ജിദിനെ നിലനിർത്താനായിരുന്നു അവർക്ക് താൽപ്പര്യം. അപ്പോൾ ഉഥ്മാൻ -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: നബി -ﷺ- പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്: "ആരെങ്കിലും അല്ലാഹുവിനായി ഒരു മസ്ജിദ് നിർമ്മിച്ചാൽ അല്ലാഹു സ്വർഗത്തിൽ സമാനമായത് അവന് വേണ്ടി നിർമ്മിക്കും."

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "സ്വർണ്ണമോ വെള്ളിയോ ഉടമപ്പെടുത്തിയ ഏതൊരാളാകട്ടെ, അതിൽ നിന്ന് തൻ്റെ ബാധ്യത അവൻ കൊടുത്തു വീട്ടിയില്ലെങ്കിൽ അന്ത്യനാളിൽ അവയെല്ലാം അഗ്നിയുടെ ഓരോ തളികയായി മാറ്റപ്പെടുകയും, അതിന് മേൽ നരകാഗ്നി കൊണ്ട് അവനെ തിളപ്പിക്കുകയും ചെയ്യുന്നതാണ്. അങ്ങനെ അവൻ്റെ പാർശ്വങ്ങളിലും നെറ്റിയിലും മുതുകിലുമെല്ലാം ചൂടു വെക്കപ്പെടും. ഓരോ തവണ അത് തണുക്കുമ്പോഴും അത് വീണ്ടും മടക്കപ്പെടും. (ഇങ്ങനെ) അൻപതിനായിരം വർഷം ദൈർഘ്യമുള്ള ഒരു ദിവസം മുഴുവൻ (ശിക്ഷ നൽകപ്പെടും). സൃഷ്ടികൾക്കിടയിൽ വിധി പറയപ്പെടുകയും, അവൻ്റെ വഴി ഏതാണെന്ന് -സ്വർഗത്തിലേക്കോ അതല്ല നരകത്തിലേക്കോ എന്ന്- വേർതിരിഞ്ഞു കാണുകയും ചെയ്യുന്നത് വരെ (ഈ ശിക്ഷ തുടരും)."

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "ദാനധർമ്മം സമ്പത്തിൽ നിന്ന് കുറവ് വരുത്തുകയില്ല. വിട്ടുവീഴ്ച്ച കൊണ്ട് അല്ലാഹു ഒരടിമക്കും പ്രതാപമല്ലാതെ അധികരിപ്പിക്കുകയില്ല. അല്ലാഹുവിന് വേണ്ടി ഒരാൾ വിനയം കാണിച്ചാൽ അവനെ അല്ലാഹു ഉയർത്താതിരിക്കുകയില്ല."

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "അല്ലാഹു പറയുന്നു: "ഹേ ആദമിൻ്റെ മകനേ! നീ ചെലവഴിക്കുക; ഞാൻ നിനക്ക് വേണ്ടി ചെലവഴിക്കാം."

അബൂ മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ഒരാൾ തൻ്റെ കുടുംബത്തിന് വേണ്ടി ചെലവഴിക്കുമ്പോൾ അതിൽ പ്രതിഫലം പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ അത് അവന് ഒരു ദാനധർമ്മമായി (രേഖപ്പെടുത്തപ്പെടും)."

അബൂഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "ഒരു മനുഷ്യൻ മരണപ്പെട്ടാൽ അവൻ്റെ പ്രവർത്തനങ്ങൾ അവനിൽ നിന്ന് വേർപിരിയും; മൂന്ന് കാര്യങ്ങളൊഴികെ. നിലനിൽക്കുന്ന സ്വദഖഃയോ, പ്രയോജനപ്പെടുത്തപ്പെടുന്ന വിജ്ഞാനമോ, അവന് വേണ്ടി പ്രാർത്ഥിക്കുന്ന സൽകർമ്മിയായ സന്താനമോ ആണത്."

മാലിക് ബ്നു ഔസ് ബ്നി ഹദഥാൻ നിവേദനം: (എൻ്റെ പക്കലുള്ള സ്വർണ്ണത്തിന് പകരം വെള്ളിയുടെ) ദിർഹമുകൾ കൈമാറ്റം ചെയ്യുന്ന ആരെങ്കിലുമുണ്ടോ എന്ന് ഞാൻ അന്വേഷിച്ചു. ത്വൽഹതു ബ്നു ഉബൈദില്ലാഹ് -رَضِيَ اللَّهُ عَنْهُ- പറഞ്ഞു -അദ്ദേഹം ആ സമയം ഉമർ ബ്നുൽ ഖത്താബ് -رَضِيَ اللَّهُ عَنْهُ- വിൻ്റെ അടുത്തായിരുന്നു-: "നിൻ്റെ പക്കലുള്ള സ്വർണ്ണം എനിക്ക് കാണിച്ചു തരിക. ശേഷം നീ എൻ്റെ അടുക്കൽ വരൂ; എൻ്റെ സേവകൻ വന്നെത്തിയാൽ നിനക്ക് ഞങ്ങൾ വെള്ളി തരാം." ഇത് കേട്ടപ്പോൾ ഉമർ -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: "പറ്റില്ല! അല്ലാഹു സത്യം! അവന് താങ്കൾ അവനുള്ള വെള്ളി (ഇപ്പോൾ തന്നെ) കൊടുക്കുകയോ, അല്ലെങ്കിൽ അവൻ്റെ സ്വർണ്ണം മടക്കി നൽകുകയോ വേണം. കാരണം നബി -ﷺ- പറഞ്ഞിട്ടുണ്ട്: "വെള്ളി സ്വർണ്ണത്തിന് പകരം വാങ്ങൽ പലിശയാണ്; റൊക്കമായി അപ്പോൾ തന്നെ അങ്ങോട്ടുമിങ്ങോട്ടും കൈമാറിയെങ്കിലൊഴികെ. ഗോതമ്പ് ഗോതമ്പിന് പകരം പലിശയാണ്; റൊക്കമായി അപ്പോൾ തന്നെ അങ്ങോട്ടുമിങ്ങോട്ടും കൈമാറിയെങ്കിലൊഴികെ. ബാർളി ബാർളിക്ക് പകരം പലിശയാണ്; റൊക്കമായി അപ്പോൾ തന്നെ അങ്ങോട്ടുമിങ്ങോട്ടും കൈമാറിയെങ്കിലൊഴികെ. ഈത്തപ്പഴം ഈത്തപ്പഴത്തിന് പകരം പലിശയാണ്; റൊക്കമായി അപ്പോൾ തന്നെ അങ്ങോട്ടുമിങ്ങോട്ടും കൈമാറിയെങ്കിലൊഴികെ."