/ നിങ്ങളിലാരെങ്കിലും മസ്ജിദിൽ പ്രവേശിച്ചാൽ അവൻ ഇരിക്കുന്നതിന് മുൻപ് രണ്ട് റക്അത്തുകൾ (നിസ്കാരം) നിർവ്വഹിക്കട്ടെ...

നിങ്ങളിലാരെങ്കിലും മസ്ജിദിൽ പ്രവേശിച്ചാൽ അവൻ ഇരിക്കുന്നതിന് മുൻപ് രണ്ട് റക്അത്തുകൾ (നിസ്കാരം) നിർവ്വഹിക്കട്ടെ...

അബൂഖതാദഃ അസ്സലമി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "നിങ്ങളിലാരെങ്കിലും മസ്ജിദിൽ പ്രവേശിച്ചാൽ അവൻ ഇരിക്കുന്നതിന് മുൻപ് രണ്ട് റക്അത്തുകൾ (നിസ്കാരം) നിർവ്വഹിക്കട്ടെ."
ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്

വിശദീകരണം

-ഏതു സമയത്താകട്ടെ, ഏത് ഉദ്ദേശ്യത്തോടെയാകട്ടെ-, ആരെങ്കിലും മസ്ജിദിൽ പ്രവേശിച്ചാൽ അവിടെ ഇരിക്കുന്നതിന് മുൻപ് രണ്ട് റക്അത്ത് നിസ്കരിക്കണമെന്ന് നബി -ﷺ- ഓർമ്മപ്പെടുത്തുന്നു. 'തഹിയ്യത്ത് നിസ്കാരം' (മസ്ജിദിനുള്ള അഭിവാദ്യം) എന്ന് പറയുന്നത് ഈ രണ്ട് റക്അത്തുകളെ ഉദ്ദേശിച്ചു കൊണ്ടാണ്.

Hadeeth benefits

  1. മസ്ജിദിൽ പ്രവേശിച്ചാൽ ഇരിക്കുന്നതിന് മുൻപ് രണ്ട് റക്അത്ത് തഹിയ്യത്ത് നിസ്കരിക്കുന്നത് സുന്നത്താണ്.
  2. മസ്ജിദിൽ പ്രവേശിച്ച ശേഷം ഇരിക്കാൻ ഉദ്ദേശിക്കുന്നവർക്കാണ് ഈ കൽപ്പന ബാധകമാവുക; എന്നാൽ മസ്ജിദിൽ പ്രവേശിക്കുകയും ഇരിക്കാതെ പുറത്തു പോവുകയും ചെയ്യുന്നവർക്ക് ഇത് ബാധകമല്ല.
  3. ഒരാൾ മസ്ജിദിൽ പ്രവേശിക്കുകയും, ജനങ്ങൾ ജമാഅത്തായി നിസ്കരിക്കുകയും ചെയ്യുന്നത് കണ്ടു; അവരോടൊപ്പം അവൻ നിസ്കാരത്തിൽ പ്രവേശിച്ചാൽ തഹിയ്യത്ത് നിസ്കാരത്തിന് പകരമായി ആ നിസ്കാരം മതിയാകുന്നതാണ്.