- ഖുത്വ്‌ബ ശ്രവിച്ചു കൊണ്ടിരിക്കെ സംസാരിക്കുന്നത് നിഷിദ്ധമാണ്. തിന്മ എതിർക്കുന്നതിനോ സലാം വീട്ടുന്നതിനോ, തുമ്മിയ വ്യക്തിക്ക് വേണ്ടി പ്രാർത്ഥിക്കുന്നതിനോ വേണ്ടിയാണെങ്കിൽ പോലും ഖുത്വ്‌ബക്കിടെ സംസാരിക്കരുത്.
- ഇമാമിനോട് സംസാരിക്കുന്നതോ, ഇമാം ആരോടെങ്കിലും സംസാരിക്കുന്നതോ മേലെ പറഞ്ഞ ഹദീഥിൽ വിലക്കപ്പെട്ട സംസാരത്തിൽ ഉൾപ്പെടുകയില്ല.
- രണ്ട് ഖുതുബകൾക്കിടയിൽ (ഖതീബ് പ്രസംഗിക്കാത്ത വേളയിൽ) -ആവശ്യത്തിനാണെങ്കിൽ-സംസാരിക്കൽ അനുവദനീയമാണ്.
- ഖുത്വ്‌ബക്കിടയിൽ ഇമാം നബി -ﷺ- യുടെ പേര് പരാമർശിച്ചാൽ ശബ്ദമുയർത്താതെ അവിടുത്തെ മേൽ സ്വലാത്തും സലാമും ചൊല്ലാം. അതു പോലെ, പ്രാർത്ഥനകൾക്ക് ആമീൻ പറയുകയും ചെയ്യാം.