/ ഒരാൾ തൻ്റെ കുടുംബത്തിന് വേണ്ടി ചെലവഴിക്കുമ്പോൾ അതിൽ പ്രതിഫലം പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ അത് അവന് ഒരു ദാനധർമ്മമായി (രേഖപ്പെടുത്തപ്പെടും)...

ഒരാൾ തൻ്റെ കുടുംബത്തിന് വേണ്ടി ചെലവഴിക്കുമ്പോൾ അതിൽ പ്രതിഫലം പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ അത് അവന് ഒരു ദാനധർമ്മമായി (രേഖപ്പെടുത്തപ്പെടും)...

അബൂ മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ഒരാൾ തൻ്റെ കുടുംബത്തിന് വേണ്ടി ചെലവഴിക്കുമ്പോൾ അതിൽ പ്രതിഫലം പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ അത് അവന് ഒരു ദാനധർമ്മമായി (രേഖപ്പെടുത്തപ്പെടും)."
ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്

വിശദീകരണം

ഒരാൾ തൻ്റെ കുടുംബത്തിന് നിർബന്ധമായും നൽകേണ്ട ചെലവുകൾ നൽകുമ്പോൾ അതിലൂടെ അല്ലാഹുവിൻ്റെ സാമീപ്യം പ്രതീക്ഷിക്കുകയും, അവൻ്റെ പക്കലുള്ള പ്രതിഫലം ആഗ്രഹിക്കുകയും ചെയ്താൽ അവന് അതിലൂടെ ദാനധർമ്മത്തിൻ്റെ പ്രതിഫലം നൽകപ്പെടുന്നതാണ്. ഭാര്യക്കും മക്കൾക്കും മാതാപിതാക്കൾക്കും മറ്റുമെല്ലാം ചെലവിന് നൽകുന്നത് ഈ പറഞ്ഞതിൽ ഉൾപ്പെടും.

Hadeeth benefits

  1. കുടുംബത്തിന് ചെലവിന് നൽകുന്നത് അല്ലാഹുവിങ്കൽ പ്രതിഫലം ലഭിക്കാൻ കാരണമാകുന്നതാണ്.
  2. തൻ്റെ പ്രവർത്തനങ്ങളിൽ നിന്ന് അല്ലാഹുവിൻ്റെ തിരുവദനം ദർശിക്കണമെന്നും, അവൻ്റെ പക്കലുള്ള പ്രതിഫലം ലഭിക്കണമെന്നുമാണ് ഒരു മുഅ്മിൻ ആഗ്രഹിക്കേണ്ടത്.
  3. എല്ലാ പ്രവർത്തനങ്ങളിലും നല്ല ഉദ്ദേശ്യം ഒപ്പമുണ്ടായിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. കുടുംബത്തിന് വേണ്ടി നടത്തുന്ന ചെലവുകളിൽ വരെ അക്കാര്യം ഉണ്ടാകണം.