- ദാനം നൽകാനും അല്ലാഹുവിൻ്റെ മാർഗത്തിൽ ചെലവഴിക്കാനുമുള്ള പ്രോത്സാഹനം.
- നന്മയുടെ വഴികളിൽ ചെലവഴിക്കുക എന്നത് ഉപജീവനത്തിൽ അനുഗ്രഹമുണ്ടാകാനും, അത് ഇരട്ടിക്കാനുമുള്ള വഴികളിൽ പെട്ടതാണ്. അവൻ്റെ ദാനത്തിന് അല്ലാഹു പകരം നൽകുന്നതാണ്.
- അല്ലാഹു പറഞ്ഞതായി നബി ﷺ അറിയിക്കുന്ന ഹദീഥുകളിൽ പെട്ടതാണ് ഈ ഹദീഥ്. 'ഖുദ്സിയായ ഹദീഥ്' എന്നാണ് ഇതിനെ വിശേഷിപ്പിക്കാറുള്ളത്. അല്ലാഹുവിൻ്റെ പക്കൽ നിന്നുള്ള വാക്കും ആശയവുമാണ് ഇത്തരം ഹദീഥുകളിൽ ഉണ്ടാവുക. എന്നാൽ വിശുദ്ധ ഖുർആനിന് പറയപ്പെട്ടത് പോലുള്ള പ്രത്യേകമായ ശ്രേഷ്ഠതകളും പ്രതിഫലങ്ങളും ഈ ഹദീഥുകൾക്ക് പറയാവതല്ല; ഖുർആനിൻ്റെ കേവല പാരായണം തൻ്റെ ആരാധനയാണ് എന്നതും, പാരായണത്തിന് മുൻപ് വുദൂഅ് ചെയ്യണമെന്നതും, ഖുർആൻ പോലെ മറ്റൊന്ന് കൊണ്ടുവരാമോ എന്ന വെല്ലുവിളിയും മറ്റുമെല്ലാം ഖുർആനിൻ്റെ മാത്രം പ്രത്യേകതകളാണ്.