- സകാത്ത് നൽകുക എന്നത് നിർബന്ധമാണ്; അത് തടഞ്ഞു വെക്കുന്നതിന് കടുത്ത ശിക്ഷയാണ് താക്കീത് നൽകപ്പെട്ടിട്ടുള്ളത്.
- സകാത്ത് മടിയോ (പിശുക്കോ) കാരണം തടഞ്ഞു വെക്കുന്നവൻ ഇസ്‌ലാമിൽ നിന്ന് പുറത്തു പോകുന്ന വിധത്തിൽ കാഫിറാവുകയില്ല. എന്നാൽ ഗുരുതരമായ തിന്മയിലാണ് അവൻ അകപ്പെട്ടിരിക്കുന്നത്.
- ഒരു നന്മ ചെയ്യുമ്പോൾ അനുബന്ധമായി വരുന്ന ചെറുനന്മകൾക്കും പ്രതിഫലം നൽകപ്പെടുന്നതാണ്. അടിസ്ഥാനപരമായി നന്മയുടെ നിയ്യത്ത് മാത്രം അതിന് മതിയാകുന്നതാണ്. ഓരോ വിശദാംശങ്ങളും നിയ്യത്തായി കരുതണമെന്നില്ല.
- സമ്പത്തിൻ്റെ ഓരോ ഇനത്തിലും
- സകാത്തിനു പുറമെയും ചില ബാധ്യതകളുണ്ട്.
- ഒട്ടകം വെള്ളം കുടിക്കാൻ വേണ്ടി കൊണ്ടുവരപ്പെടുന്ന സ്ഥലത്ത് ദരിദ്രരായ ആരെങ്കിലും വന്നെത്തിയാൽ അവർക്ക് അതിൻ്റെ പാലിൽ നിന്ന് നൽകുക എന്നത് ഒട്ടകത്തിൻ്റെ കാര്യത്തിലുള്ള ബാധ്യതയാണ്. വീടുകളിൽ പോയി സഹായം ചോദിക്കുക എന്നതിനേക്കാൾ പാവപ്പെട്ടവർക്ക് അത് എളുപ്പം നൽകുന്നതാണ്. ഒട്ടകങ്ങൾക്കും ഈ രീതി സൗകര്യപ്രദമാണ്. ഇബ്നു ബത്വാൽ -رَحِمَهُ اللَّهُ- പറയുന്നു: "സമ്പത്തിൽ രണ്ട് വിധത്തിലുള്ള ബാധ്യതകളുണ്ട്. ഒന്ന് വ്യക്തിപരമായ ബാധ്യതയാണെങ്കിൽ മറ്റൊന്ന് അതിന് പുറത്തുള്ളതാണ്. ദരിദ്രർക്ക് ചുരന്നു കിട്ടുന്ന പാലിൽ നിന്ന് നൽകുക എന്ന ബാധ്യത നല്ല സ്വഭാവമര്യാദകളുടെ ഭാഗമാണ്."
- ഒട്ടകത്തിൻ്റെയും പശുവിൻ്റെയും ആടുമാടുകളുടെയും കാര്യത്തിൽ ശ്രദ്ധിക്കേണ്ട ബാധ്യതകളിൽ പെട്ടതാണ്: അവയുടെ പെൺവർഗത്തിൽ പെട്ടവയുമായി ഇണചേരാൻ വേണ്ടി താൽക്കാലികമായി ആവശ്യപ്പെട്ടാൽ അത് സൗകര്യപ്പെടുത്തി നൽകുക എന്നത്.
- കഴുതകളുടെ ഉടമസ്ഥൻ സകാത്ത് നൽകണോ എന്നതു പോലെ, വ്യക്തമായ പ്രമാണം വന്നിട്ടില്ലാത്ത വിഷയങ്ങളെയെല്ലാം സൂറത്തു സൽസലയിലെ ആയത്ത് ഉൾക്കൊള്ളുന്നു. "ആരെങ്കിലും ഒരു ഉറുമ്പിൻ്റെ ഭാരത്തോളം നന്മ ചെയ്താൽ അവനത് കാണുന്നതാണ്. ആരെങ്കിലും ഒരു ഉറുമ്പിൻ്റെ ഭാരത്തോളം തിന്മ ചെയ്താൽ അതും അവൻ കാണുന്നതാണ്."
- എത്ര ചെറിയ നന്മകളെയും പ്രോത്സാഹിപ്പിക്കുന്നതും, എത്ര ചെറിയ തിന്മകളിൽ നിന്നും താക്കീത് ചെയ്യുന്നതുമാണ് ഹദീഥിൻ്റെ അവസാനത്തിൽ നബി -ﷺ- പാരായണം ചെയ്ത ആയത്ത്.