- ബാങ്കിലും ഇഖാമത്തിനും ഇടയിൽ നിസ്കരിക്കുന്നത് സുന്നത്താണ്.
- നബി -ﷺ- ചില കാര്യങ്ങൾ ആവർത്തിച്ചു പറയുമായിരുന്നു; എല്ലാവർക്കും കേൾക്കേണ്ടതിന് വേണ്ടിയും പറയുന്ന വിഷയം ഊന്നിപ്പറയുന്നതിനും വേണ്ടിയായിരുന്നു അത്.
- രണ്ട് അദാനുകൾ എന്നാണ് ഹദീഥിൽ വന്ന പദമെങ്കിലും അതിൻ്റെ ഉദ്ദേശ്യം ബാങ്കും ഇഖാമത്തുമാണ്. സൂര്യനെയും ചന്ദ്രനെയും ഉദ്ദേശിച്ചു കൊണ്ട് രണ്ട് ചന്ദ്രന്മാർ എന്ന് വാക്കർത്ഥം നൽകാവുന്ന 'ഖമറയ്നി' എന്ന വാക്കും, അബൂബക്റിനെയും ഉമറിനെയും ഉദ്ദേശിച്ചു കൊണ്ട് രണ്ട് ഉമറുമാർ എന്ന് വാക്കർത്ഥം നൽകാവുന്ന ഉമറയ്നി എന്ന വാക്കുമെല്ലാം ഉപയോഗിക്കാറുള്ള അറബി ശൈലിയുടെ ഭാഗമാണത്.
- അദാൻ (ബാങ്ക്) നിസ്കാരത്തിൻ്റെ സമയം ആരംഭിച്ചിരിക്കുന്നു എന്നതിനുള്ള അറിയിപ്പും, ഇഖാമത്ത്; നിസ്കാരം ആരംഭിക്കുകയാണ് എന്ന അറിയിപ്പുമാണ്.