/ ദാനധർമ്മം സമ്പത്തിൽ നിന്ന് കുറവ് വരുത്തുകയില്ല. വിട്ടുവീഴ്ച്ച കൊണ്ട് അല്ലാഹു ഒരടിമക്കും പ്രതാപമല്ലാതെ അധികരിപ്പിക്കുകയില്ല. അല്ലാഹുവിന് വേണ്ടി ഒരാൾ വിനയം കാണിച്ചാൽ അവനെ അല്ലാഹു ഉയർത്താതിരിക്കുകയില്ല...

ദാനധർമ്മം സമ്പത്തിൽ നിന്ന് കുറവ് വരുത്തുകയില്ല. വിട്ടുവീഴ്ച്ച കൊണ്ട് അല്ലാഹു ഒരടിമക്കും പ്രതാപമല്ലാതെ അധികരിപ്പിക്കുകയില്ല. അല്ലാഹുവിന് വേണ്ടി ഒരാൾ വിനയം കാണിച്ചാൽ അവനെ അല്ലാഹു ഉയർത്താതിരിക്കുകയില്ല...

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "ദാനധർമ്മം സമ്പത്തിൽ നിന്ന് കുറവ് വരുത്തുകയില്ല. വിട്ടുവീഴ്ച്ച കൊണ്ട് അല്ലാഹു ഒരടിമക്കും പ്രതാപമല്ലാതെ അധികരിപ്പിക്കുകയില്ല. അല്ലാഹുവിന് വേണ്ടി ഒരാൾ വിനയം കാണിച്ചാൽ അവനെ അല്ലാഹു ഉയർത്താതിരിക്കുകയില്ല."
മുസ്ലിം ഉദ്ധരിച്ചത്

വിശദീകരണം

ദാനധർമ്മങ്ങൾ സമ്പത്തിൽ യാതൊരു കുറവും വരുത്തുകയില്ല എന്ന് നബി ﷺ അറിയിക്കുന്നു. മറിച്ച്, ദാനധർമ്മം ചെയ്യുന്നവന് ബാധിക്കാമായിരുന്ന ആപത്തുകൾ തടയുകയും, ധാരാളം നന്മകൾ പകരമായി ലഭിക്കുകയും ചെയ്യും. ചുരുക്കത്തിൽ ദാനം വർദ്ധനവ് നൽകുകയാണ് ചെയ്യുന്നത്; യാതൊരു കുറവും വരുത്തുന്നില്ല. പ്രതികാരം ചെയ്യാനും, ശിക്ഷ നൽകാനും സാധിക്കുന്ന വേളയിൽ ഒരാൾ വിട്ടുവീഴ്ച്ച കാണിക്കുകയും പൊറുത്തു നൽകുകയും ചെയ്യുന്നത് അവൻ്റെ ശക്തിയും പ്രതാപവും അധികരിപ്പിക്കുകയേ ഉള്ളൂ. ഒരാൾ അല്ലാഹുവിൻ്റെ പ്രീതി ഉദ്ദേശിച്ചു കൊണ്ട് വിനയവും താഴ്മയും കാണിക്കുന്നതിനുള്ള പ്രതിഫലം അവന് അല്ലാഹു ഔന്നത്യവും ആഢ്യത്വവും അധികരിപ്പിച്ചു നൽകുമെന്നതല്ലാതെ മറ്റൊന്നുമല്ല. എന്നാൽ ആരെയെങ്കിലും പേടിച്ചു കൊണ്ടോ, 'നയതന്ത്രത്തിൻ്റെ' ഭാഗമായോ, എന്തെങ്കിലും ഉപകാരം ലഭിക്കുമെന്ന പ്രതീക്ഷയിലോ വിനയം കാണിക്കുന്നത് ഈ പറഞ്ഞതിൽ ഉൾപ്പെടുകയില്ല.

Hadeeth benefits

  1. അല്ലാഹുവിൻ്റെ വിധിവിലക്കുകൾ അനുസരിക്കുകയും നന്മകൾ പ്രവർത്തിക്കുകയും ചെയ്യുന്നതിലാണ് എല്ലാ പുണ്യവും വിജയവുമുള്ളത്; ജനങ്ങളിൽ ചിലർ അതിന് വിരുദ്ധമായി കണ്ടാൽ പോലും.