/ ജനങ്ങളിൽ ഏറ്റവും മോശം കള്ളൻ തൻ്റെ നിസ്കാരത്തിൽ നിന്ന് മോഷ്ടിക്കുന്നവനാണ്." അദ്ദേഹം ചോദിച്ചു: "എങ്ങനെയാണ് അവൻ തൻ്റെ നിസ്കാരത്തിൽ നിന്ന് മോഷ്ടിക്കുന്നത്?" നബി -ﷺ- പറഞ്ഞു: "തൻ്റെ റുകൂഓ സുജൂദോ ഒന്നും അവൻ പൂർണ്ണമാക്കുന്നില്ല...

ജനങ്ങളിൽ ഏറ്റവും മോശം കള്ളൻ തൻ്റെ നിസ്കാരത്തിൽ നിന്ന് മോഷ്ടിക്കുന്നവനാണ്." അദ്ദേഹം ചോദിച്ചു: "എങ്ങനെയാണ് അവൻ തൻ്റെ നിസ്കാരത്തിൽ നിന്ന് മോഷ്ടിക്കുന്നത്?" നബി -ﷺ- പറഞ്ഞു: "തൻ്റെ റുകൂഓ സുജൂദോ ഒന്നും അവൻ പൂർണ്ണമാക്കുന്നില്ല...

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "ജനങ്ങളിൽ ഏറ്റവും മോശം കള്ളൻ തൻ്റെ നിസ്കാരത്തിൽ നിന്ന് മോഷ്ടിക്കുന്നവനാണ്." അദ്ദേഹം ചോദിച്ചു: "എങ്ങനെയാണ് അവൻ തൻ്റെ നിസ്കാരത്തിൽ നിന്ന് മോഷ്ടിക്കുന്നത്?" നബി -ﷺ- പറഞ്ഞു: "തൻ്റെ റുകൂഓ സുജൂദോ ഒന്നും അവൻ പൂർണ്ണമാക്കുന്നില്ല."
ഇബ്നു ഹിബ്ബാൻ ഉദ്ധരിച്ചത്

വിശദീകരണം

മോഷണം നടത്തുന്നവരിൽ ഏറ്റവും മോശം കളവ് നടത്തുന്നവർ തങ്ങളുടെ നിസ്കാരത്തിൻ്റെ കാര്യത്തിൽ മോഷണം നടത്തുന്നവരാണെന്ന് നബി -ﷺ- അറിയിക്കുന്നു. കാരണം മറ്റൊരാളുടെ ഭൗതിക സമ്പത്തിൽ നിന്ന് മോഷണം നടത്തുന്നവർക്ക് ചിലപ്പോൾ അത് കൊണ്ട് എന്തെങ്കിലും പ്രയോജനം ഇഹലോകത്തെങ്കിലും ഉണ്ടായേക്കാം. എന്നാൽ തൻ്റെ സ്വന്തം നിസ്കാരത്തിൽ മോഷണം നടത്തുന്നവൻ അവന് തന്നെ അർഹമായ പ്രതിഫലവും പുണ്യവുമാണ് മോഷ്ടിക്കുന്നത്! അതിനാൽ സ്വഹാബികൾ ചോദിച്ചൂ: "അല്ലാഹുവിൻ്റെ റസൂലേ! എങ്ങനെയാണ് ഒരാൾ തൻ്റെ നിസ്കാരത്തിൽ നിന്ന് മോഷ്ടിക്കുക?!" നബി -ﷺ- പറഞ്ഞു: "അവൻ്റെ തൻ്റെ റുകൂഓ സുജൂദോ പൂർണ്ണമായി നിർവ്വഹിക്കുകയില്ല." അതായത് റുകൂഉം സുജൂദുമെല്ലാം അവൻ ധൃതിയിൽ നിർവ്വഹിക്കുകയും, അതിൻ്റെ പൂർണ്ണമായ രൂപത്തിൽ നിറവേറ്റാതിരിക്കുകയും ചെയ്യും.

Hadeeth benefits

  1. നിസ്കാരം ഏറ്റവും നല്ല രൂപത്തിൽ നിർവ്വഹിക്കേണ്ടതിൻ്റെയും അതിനെ ഓരോ സ്തംഭങ്ങളും (റുക്നുകൾ) അതിൻ്റെ പൂർണ്ണരൂപത്തിൽ അടക്കത്തോടെയും ഭയഭക്തിയോടെയും നിർവ്വഹിക്കേണ്ടതിൻ്റെയും പ്രാധാന്യം.
  2. നിസ്കാരത്തിൽ തൻ്റെ റുകൂഓ സുജൂദോ പൂർണ്ണമായി നിർവ്വഹിക്കാത്തവനെ നബി -ﷺ- മോഷ്ടാവ് എന്നാണ് വിശേഷിപ്പിച്ചത്. ഈ പ്രവർത്തിയിൽ നിന്ന് ജനങ്ങൾ അകന്നു നിൽക്കാനും, അത് നിഷിദ്ധമാണെന്ന് ഓർമ്മപ്പെടുത്തുന്നതിനും വേണ്ടിയാണ് ഈ രീതി അവിടുന്ന് സ്വീകരിച്ചത്.
  3. നിസ്കാരത്തിൽ റുകൂഉം സുജൂദും പൂർണ്ണമായി നിർവ്വഹിക്കുകയും നേരാവണ്ണം നിറവേറ്റുകയും ചെയ്യുന്നത് നിർബന്ധമാണ്.