- എല്ലാ നിർബന്ധനിസ്കാരങ്ങൾക്ക് ശേഷവും ഈ ദിക്ർ സ്ഥിരമായി ചൊല്ലുന്നത് സുന്നത്താണ്.
- ഒരു മുസ്‌ലിം തൻ്റെ ദീനിൽ അഭിമാനിക്കുന്നവനും അതിൻ്റെ അടയാളങ്ങൾ പ്രകടിപ്പിക്കുന്നവനുമാണ്. അതിൽ നിഷേധികൾക്ക് അനിഷ്ടമുണ്ടാകുന്നത് അവൻ കാര്യമാക്കുന്നില്ല.
- "നിസ്കാരാന്ത്യത്തിൽ" എന്നർത്ഥമുള്ള "دبر الصلاة" എന്ന പദം ഹദീഥുകളിൽ വന്നാൽ ശേഷം പറയുന്നത് ദിക്റുകളാണെങ്കിൽ അവ നിസ്കാരശേഷവും, പ്രാർത്ഥനകളാണെങ്കിൽ അവ സലാം വീട്ടുന്നതിന് മുൻപുമായിരിക്കും എന്നതാണ് പൊതുനിയമം.