/ (ലോകരക്ഷിതാവായ) റബ്ബ് അവൻ്റെ അടിമയോട് ഏറ്റവും അടുക്കുക രാത്രിയുടെ അന്ത്യയാമങ്ങളിലാകുന്നു...

(ലോകരക്ഷിതാവായ) റബ്ബ് അവൻ്റെ അടിമയോട് ഏറ്റവും അടുക്കുക രാത്രിയുടെ അന്ത്യയാമങ്ങളിലാകുന്നു...

അബൂ ഉമാമഃ -رَضِيَ اللَّهُ عَنْهُ- നിവേദനം: അംറു ബ്നു അബസഃ -رَضِيَ اللَّهُ عَنْهُ- എന്നോട് പറയുകയുണ്ടായി: നബി -ﷺ- പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്: "(ലോകരക്ഷിതാവായ) റബ്ബ് അവൻ്റെ അടിമയോട് ഏറ്റവും അടുക്കുക രാത്രിയുടെ അന്ത്യയാമങ്ങളിലാകുന്നു. അതുകൊണ്ട് ആ നേരം അല്ലാഹുവിനെ സ്മരിക്കുന്നവരിൽ ഉൾപ്പെടാൻ നിനക്ക് സാധിക്കുമെങ്കിൽ അങ്ങനെ ചെയ്യുക"

വിശദീകരണം

അല്ലാഹു തൻ്റെ അടിമയോട് ഏറ്റവും അടുക്കുന്ന സമയം രാത്രിയുടെ അവസാന മൂന്നിലൊന്നിൻ്റെ സന്ദർഭത്തിലാണെന്ന് നബി -ﷺ- അറിയിക്കുന്നു. അതിനാൽ -വിശ്വാസിയായ സഹോദരാ!- നിനക്ക് അല്ലാഹു സൗഭാഗ്യം നൽകുകയും, ഈ സമയം അല്ലാഹുവിനെ ആരാധിച്ചു കൊണ്ട് നിസ്കരിക്കുകയും അവനെ സ്മരിക്കുകയും ചെയ്യുന്നവരിൽ നിനക്ക് ഉൾപ്പെടാൻ സാധിക്കുമെങ്കിൽ ഈ സന്ദർഭം പ്രയോജനപ്പെടുത്തുകയും ആരാധനകളാൽ പരിശ്രമിക്കുകയും ചെയ്യണമെന്ന് നബി -ﷺ- ഓർമ്മപ്പെടുത്തുന്നു.

Hadeeth benefits

  1. രാത്രിയുടെ അവസാനഭാഗങ്ങളിൽ അല്ലാഹുവിനെ സ്മരിക്കാനുള്ള പ്രോത്സാഹനം.
  2. ദിക്ർ, ദുആ, നിസ്കാരം തുടങ്ങിയവയുടെ ശ്രേഷ്ഠത സമയങ്ങളുടെ വ്യത്യാസമനുസരിച്ച് ഏറിയും കുറഞ്ഞും ഇരിക്കുന്നതാണ്.
  3. നസീമുദ്ദീൻ മുഹമ്മദ് മീറക് (റഹി) പറയുന്നു: സുജൂദിൻ്റെ സന്ദർഭത്തിലാണ് അടിമയെ സംബന്ധിച്ചിടത്തോളം അവൻ അല്ലാഹുവിലേക്ക് ഏറ്റവും അടുത്തു നിൽക്കുന്ന സമയം. എന്നാൽ അല്ലാഹു അടിമയോട് ഏറ്റവും അടുക്കുന്ന സമയം രാത്രിയുടെ അന്ത്യയാമമാണ്. ഇതാണ് സുജൂദിലുള്ള അടുപ്പവും, രാത്രിയുടെ അന്ത്യയാമത്തിലുള്ള അടുപ്പവും തമ്മിലുള്ള വ്യത്യാസം.