- അസ്വർ നിസ്കാരം അതിൻ്റെ ആദ്യസമയത്ത് തന്നെ നിർവ്വഹിക്കാനുള്ള പ്രോത്സാഹനവും, അതിൻ്റെ കാര്യത്തിൽ ധൃതി കൂട്ടാനുള്ള ഓർമ്മപ്പെടുത്തലും.
- അസ്വർ നിസ്കാരം ഉപേക്ഷിക്കുന്നവർക്കുള്ള ശക്തമായ താക്കീത് ഈ ഹദീഥിലുണ്ട്. അതിൻ്റെ സമയത്തിൽ നിന്ന് അത് നഷ്ടപ്പെടുത്തുക എന്നത് മറ്റു നിസ്കാരങ്ങൾ നഷ്ടമാക്കുന്നതിനേക്കാൾ ഗൗരവതരമാണ്. കാരണം അല്ലാഹു പ്രത്യേകം ശ്രദ്ധയൂന്നാൻ കൽപ്പിച്ച നിസ്കാരമായ മദ്ധ്യത്തിലെ നിസ്കാരമാണ് അസ്വർ നിസ്കാരം. സൂറത്തുൽ ബഖറയിലെ 238 വചനത്തിൽ അല്ലാഹു പറയുന്നു: "നിങ്ങൾ നിസ്കാരങ്ങൾ (ശ്രദ്ധയോടെ നിർവ്വഹിക്കാൻ) സൂക്ഷിക്കുക; മദ്ധ്യത്തിലെ നിസ്കാരവും." (ബഖറ: 238)