- നിസ്കാരത്തിൽ ഏഴ് അവയവങ്ങൾക്ക് മേൽ സുജൂദ് ചെയ്യുക എന്നത് നിർബന്ധമാണ്.
- നിസ്കാരത്തിൽ വസ്ത്രമോ മുടിയോ കൂട്ടിപ്പിടിക്കുക എന്നത് വെറുക്കപ്പെട്ട മക്റൂഹായ കാര്യമാണ്.
- നിസ്കാരത്തിൽ അച്ചടക്കവും ഒതുക്കവും പാലിക്കുക എന്നത് നിർബന്ധമാണ്. സുജൂദിൻ്റെ ഏഴ് അവയവങ്ങൾ ശരിയായി വെക്കുകയും, സുജൂദിൽ പഠിപ്പിക്കപ്പെട്ട ദിക്റുകൾ ഈ സ്ഥിതിയിൽ പൂർണ്ണമായി ചൊല്ലുകയും ചെയ്തു കൊണ്ടാണ് ഈ അടക്കം പാലിക്കേണ്ടത്.
- നിസ്കാരത്തിൽ മുടികൾ കെട്ടിവെക്കുക എന്നത് പുരുഷന്മാരുടെ കാര്യത്തിലാണ് വിലക്കപ്പെട്ടിട്ടുള്ളത്. എന്നാൽ സ്ത്രീകൾക്ക് അവരുടെ മുടി കെട്ടിവെക്കാം; അവർ മറ സ്വീകരിക്കാൻ കൽപ്പിക്കപ്പെട്ടവരാണ്.