ഇബ്‌നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി ﷺ തൻ്റെ രക്ഷിതാവായ അല്ലാഹുവിൽ നിന്ന് അറിയിക്കുന്നു: "തീർച്ചയായും അല്ലാഹു നന്മകളും തിന്മകളും രേഖ...
അല്ലാഹു നന്മകളും തിന്മകളും കൃത്യമായി നിർണ്ണയിക്കുകയും, ശേഷം അവ എങ്ങനെ രേഖപ്പെടുത്തണം എന്ന് രണ്ട് മലക്കുകൾക്ക് (നന്മ തിന്മകൾ രേഖപ്പെടുത്തുന്ന മലക്കുകൾക...
ഇബ്‌നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- യോട് ഒരാൾ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! (ഇസ്‌ലാം സ്വീകരിക്കുന്നതിന് മുൻപ്) ജാഹിലിയ്യത്തിൽ ഞങ്...
ഇസ്‌ലാമിൽ പ്രവേശിക്കുന്നതിനുള്ള ശ്രേഷ്ഠതയാണ് നബി -ﷺ- ഈ ഹദീഥിലൂടെ വിവരിക്കുന്നത്. ഒരാൾ ഇസ്‌ലാം സ്വീകരിക്കുകയും, ശേഷം അവൻ്റെ ഇസ്‌ലാമിക ജീവിതം നന്നാവുകയു...
ഇബ്നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: ബഹുദൈവാരാധകരായിരുന്ന ചിലർ മുഹമ്മദ് നബി -ﷺ- യുടെ അടുക്കൽ വന്നു; അവർ അനേകം കൊലപാതകങ്ങൾ നടത്തുകയും, ധാര...
ബഹുദൈവാരാധകരിൽ പെട്ട ചിലർ നബി -ﷺ- യുടെ അടുത്ത് വന്നു. അനേകം കൊലപാതകങ്ങളും വ്യഭിചാരവും ചെയ്തു കൂട്ടിയവരായിരുന്നു അവർ. നബി -ﷺ- യോട് അവർ ചോദിച്ചു: "താങ്ക...
ഹകീം ബ്‌നു ഹിസാം -رَضِيَ اللَّهُ عَنْهُ- നിവേദനം: ഞാൻ (നബി -ﷺ- യോട്) പറഞ്ഞു: അല്ലാഹുവിൻ്റെ റസൂലേ! (ഇസ്‌ലാം സ്വീകരിക്കുന്നതിന് മുൻപ്) ജാഹിലിയ്യത്തിൽ ഞാ...
കാഫിറായ ഒരു മനുഷ്യൻ ഇസ്‌ലാം സ്വീകരിക്കുന്നതോടെ അയാൾ മുൻപ് (വിവരമില്ലാത്ത കാലഘട്ടമായ) ജാഹിലിയ്യത്തിൽ ചെയ്തിരുന്ന നന്മകൾക്കും സൽകർമ്മങ്ങൾക്കും പ്രതിഫലം...
അനസ് ബ്നു മാലിക് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "അല്ലാഹു (അവനിൽ വിശ്വസിച്ച) മുഅ്മിനായ ഒരു ദാസനോടും അവൻ്റെ നന്മയുടെ കാര്യത്തിൽ അനീതി...
അല്ലാഹു അവൻ്റെ ദാസന്മാരായ മുഅ്മിനുകൾക്ക് നൽകുന്ന മഹത്തരമായ ഔദാര്യവും, അവനെ നിഷേധിച്ചവരോട് പുലർത്തുന്ന നീതിയും ഈ ഹദീഥിലൂടെ നബി -ﷺ- വിശദീകരിക്കുന്നു. ഒര...
ഇബ്‌നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി ﷺ തൻ്റെ രക്ഷിതാവായ അല്ലാഹുവിൽ നിന്ന് അറിയിക്കുന്നു: "തീർച്ചയായും അല്ലാഹു നന്മകളും തിന്മകളും രേഖപ്പെടുത്തുകയും, പിന്നീട് അവ വിശദീകരിക്കുകയും ചെയ്തിരിക്കുന്നു. ആരെങ്കിലും ഒരു നന്മ ചെയ്യാൻ ഉദ്ദേശിക്കുകയും, പിന്നീട് അത് പ്രവർത്തിക്കാതിരിക്കുകയും ചെയ്താൽ പൂർണ്ണമായ ഒരു നന്മയായി അല്ലാഹു അത് അവൻ്റെ പക്കൽ രേഖപ്പെടുത്തും. ഇനി അവൻ ആ നന്മ ഉദ്ദേശിക്കുകയും അത് പ്രവർത്തിക്കുകയും ചെയ്താൽ, അല്ലാഹു അവൻ്റെയരികിൽ അയാൾക്കായി പത്ത് നന്മകൾ മുതൽ എഴുന്നൂറ് ഇരട്ടിയും അതിലുമധികം മടങ്ങുകളായും ആ നന്മ രേഖപ്പെടുത്തുന്നതാണ്. ഒരാൾ ഒരു തിന്മ ഉദ്ദേശിക്കുകയും അത് അവൻ ചെയ്യാതെ (ഉപേക്ഷിക്കുകയും) ചെയ്താൽ അല്ലാഹു അത് അവൻ്റെയരികിൽ ഒരു നന്മയായി രേഖപ്പെടുത്തുന്നതാണ്. ഇനി അവൻ തിന്മ ഉദ്ദേശിക്കുകയും, പ്രവർത്തിക്കുകയും ചെയ്താലാകട്ടെ, ഒരു തിന്മ മാത്രമായി അവനത് രേഖപ്പെടുത്തും."
ഇബ്‌നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- യോട് ഒരാൾ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! (ഇസ്‌ലാം സ്വീകരിക്കുന്നതിന് മുൻപ്) ജാഹിലിയ്യത്തിൽ ഞങ്ങൾ ചെയ്ത കാര്യങ്ങൾക്ക് ഞങ്ങൾ ശിക്ഷിക്കപ്പെടുമോ?" നബി -ﷺ- പറഞ്ഞു: "ആരെങ്കിലും ഇസ്‌ലാമിക ജീവിതത്തിൽ കാര്യങ്ങൾ നന്നാക്കിയാൽ ജാഹിലിയ്യത്തിലുള്ളതിന് അവൻ ശിക്ഷിക്കപ്പെടുകയില്ല. എന്നാൽ ആരെങ്കിലും ഇസ്‌ലാമിലും മോശം ചെയ്താൽ അവൻ ആദ്യത്തേതിനും അവസാനത്തേതിനും ശിക്ഷിക്കപ്പെടും."
ഇബ്നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: ബഹുദൈവാരാധകരായിരുന്ന ചിലർ മുഹമ്മദ് നബി -ﷺ- യുടെ അടുക്കൽ വന്നു; അവർ അനേകം കൊലപാതകങ്ങൾ നടത്തുകയും, ധാരാളം വ്യഭിചരിക്കുകയും ചെയ്ത കൂട്ടരായിരുന്നു. അവർ ചോദിച്ചു: "താങ്കൾ പറയുകയും ക്ഷണിക്കുകയും ചെയ്തു കൊണ്ടിരിക്കുന്ന കാര്യം നല്ലത് തന്നെ. എന്നാൽ ഞങ്ങൾ പ്രവർത്തിച്ചതിന് ഒരു പ്രായശ്ചിത്തമുണ്ടോ എന്ന് താങ്കൾ പറഞ്ഞു തന്നിരുന്നെങ്കിൽ." അങ്ങനെ വിശുദ്ധ ഖുർആനിലെ വചനം അവതരിച്ചു: "അല്ലാഹുവോടൊപ്പം വേറെയൊരു ആരാധ്യനെയും വിളിച്ചു പ്രാര്‍ത്ഥിക്കാത്തവരും, അല്ലാഹു പവിത്രമാക്കി വെച്ചിട്ടുള്ള ജീവനെ ന്യായമായ കാരണത്താലല്ലാതെ ഹനിച്ചു കളയാത്തവരും, വ്യഭിചരിക്കാത്തവരുമാകുന്നു അവര്‍." (ഫുർഖാൻ: 68) അതോടൊപ്പം ഈ വചനവും അവതരിച്ചു: "പറയുക: സ്വന്തം ആത്മാക്കളോട് അതിക്രമം പ്രവര്‍ത്തിച്ച് പോയ എന്‍റെ ദാസന്‍മാരേ, അല്ലാഹുവിന്‍റെ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്." (സുമർ: 53)
ഹകീം ബ്‌നു ഹിസാം -رَضِيَ اللَّهُ عَنْهُ- നിവേദനം: ഞാൻ (നബി -ﷺ- യോട്) പറഞ്ഞു: അല്ലാഹുവിൻ്റെ റസൂലേ! (ഇസ്‌ലാം സ്വീകരിക്കുന്നതിന് മുൻപ്) ജാഹിലിയ്യത്തിൽ ഞാൻ ആരാധനയുടെ ഭാഗമായി ചെയ്തിരുന്ന ദാനധർമ്മങ്ങളും അടിമമോചനവും കുടുംബബന്ധം ചേർക്കലുമെല്ലാം ഉണ്ടായിരുന്നു. അവക്കെല്ലാം എന്തെങ്കിലും പ്രതിഫലമുണ്ടായിരിക്കുമോ?!" നബി -ﷺ- പറഞ്ഞു: "മുൻപുള്ള നന്മകളോടു കൂടിയാണ് നീ ഇസ്‌ലാം സ്വീകരിച്ചിരിക്കുന്നത്."
അനസ് ബ്നു മാലിക് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "അല്ലാഹു (അവനിൽ വിശ്വസിച്ച) മുഅ്മിനായ ഒരു ദാസനോടും അവൻ്റെ നന്മയുടെ കാര്യത്തിൽ അനീതി കാണിക്കുകയില്ല. അവന് ഇഹലോകത്ത് (നന്മ കാരണത്താൽ അനുഗ്രഹം) നൽകപ്പെടുകയും പരലോകത്ത് അതിൻ്റെ പ്രതിഫലം നൽകപ്പെടുകയും ചെയ്യും. എന്നാൽ (അല്ലാഹുവിനെ നിഷേധിച്ച) കാഫിറായ ഒരാൾക്ക് അവൻ ഇഹലോകത്ത് ചെയ്ത നന്മകളുടെ പ്രതിഫലമായി ഉപജീവനം നൽകുന്നതാണ്. അങ്ങനെ പരലോകത്തേക്ക് അവൻ എത്തിയാൽ പ്രതിഫലം നൽകാനായി ഒരു നന്മയും അവൻ്റെ പക്കലുണ്ടാവുകയില്ല."
അനസ് ബ്നു മാലിക് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നതായി ഞാൻ കേട്ടു: "അല്ലാഹു -تَبَارَكَ وَتَعَالَى- പറഞ്ഞിരിക്കുന്നു: "ഹേ ആദമിൻ്റെ മകനേ! നീ എന്നോട് പ്രാർത്ഥിക്കുകയും എന്നിൽ പ്രതീക്ഷ വെക്കുകയും ചെയ്യുന്നിടത്തോളം -നിന്നിൽ എന്തെല്ലാം ഉണ്ടെങ്കിലും- ഞാൻ നിനക്ക് പൊറുത്തു നൽകുന്നതാണ്; ഞാൻ (നിൻ്റെ പക്കലുള്ളതിനെ) കാര്യമാക്കുകയില്ല. ഹേ ആദമിൻ്റെ മകനേ! നിൻ്റെ തിന്മകൾ ആകാശത്തിൻ്റെ വിഹായസ്സിനോളം എത്തുകയും ശേഷം നീ എന്നോട് പാപമോചനം തേടുകയും ചെയ്താൽ ഞാൻ നിനക്ക് പൊറുത്തു നൽകുന്നതാണ്; (നിൻ്റെ പക്കലുള്ള തിന്മയുടെ ആധിക്യം) ഞാൻ കാര്യമാക്കുകയില്ല. ആദമിൻ്റെ മകനേ! ഭൂമി നിറയെ പാപവുമായി നീ എന്നിലേക്ക് വരികയും, യാതൊന്നിനെയും എന്നിൽ പങ്കുചേർക്കാത്ത നിലയിൽ നീ എന്നെ കണ്ടുമുട്ടുകയും ചെയ്താൽ ഭൂമി നിറയെ പാപമോചനവുമായി ഞാൻ നിന്നിലേക്ക് വരുന്നതാണ്."
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി ﷺ തൻ്റെ രക്ഷിതാവ് പറഞ്ഞതായി അറിയിക്കുന്നു: "ഒരടിമ ഒരു തിന്മ ചെയ്തു. ശേഷം അയാൾ പറഞ്ഞു: "അല്ലാഹുവേ! നീ എൻ്റെ തിന്മ എനിക്ക് പൊറുത്തു തരേണമേ!" അപ്പോൾ അല്ലാഹു പറഞ്ഞു: "എൻ്റെ ദാസൻ ഒരു തിന്മ ചെയ്തു. (എന്നാൽ) തിന്മ പൊറുക്കുകയും തിന്മക്ക് ശിക്ഷ നൽകുകയും ചെയ്യുന്ന ഒരു രക്ഷിതാവ് തനിക്കുണ്ട് എന്ന് അവൻ അറിഞ്ഞിരിക്കുന്നു." വീണ്ടും അയാൾ ഒരു തിന്മ ചെയ്യുകയും, 'എൻ്റെ രക്ഷിതാവേ! എൻ്റെ തിന്മ എനിക്ക് നീ പൊറുത്തു തരേണമേ!' എന്ന് പ്രാർത്ഥിക്കുകയും ചെയ്തു. അപ്പോൾ അല്ലാഹു പറഞ്ഞു: "എൻ്റെ ദാസൻ ഒരു തിന്മ പ്രവർത്തിച്ചിരിക്കുന്നു. (എന്നാൽ) തിന്മ പൊറുക്കുകയും തിന്മക്ക് ശിക്ഷ നൽകുകയും ചെയ്യുന്ന ഒരു രക്ഷിതാവ് തനിക്കുണ്ട് എന്ന് അവൻ അറിയുകയും ചെയ്തിരിക്കുന്നു." വീണ്ടും അയാൾ ഒരു തിന്മ ചെയ്യുകയും, 'എൻ്റെ രക്ഷിതാവേ! എൻ്റെ തിന്മ എനിക്ക് നീ പൊറുത്തു തരേണമേ!' എന്ന് പ്രാർത്ഥിക്കുകയും ചെയ്തു. അപ്പോൾ അല്ലാഹു പറഞ്ഞു: "എൻ്റെ ദാസൻ ഒരു തിന്മ പ്രവർത്തിച്ചിരിക്കുന്നു. (എന്നാൽ) തിന്മ പൊറുക്കുകയും തിന്മക്ക് ശിക്ഷ നൽകുകയും ചെയ്യുന്ന ഒരു രക്ഷിതാവ് തനിക്കുണ്ട് എന്ന് അവൻ അറിഞ്ഞിരിക്കുന്നു. നീ ഉദ്ദേശിക്കുന്നത് നീ ചെയ്തു കൊള്ളുക; ഞാൻ നിനക്ക് പൊറുത്തു തന്നിരിക്കുന്നു."
അലി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- യിൽ നിന്ന് ഒരു ഹദീഥ് കേട്ടാൽ അല്ലാഹു ഉദ്ദേശിച്ച രൂപത്തിലെല്ലാം അത് എനിക്ക് അവൻ പ്രയോജനകരമാക്കുമായിരുന്നു. നബി -ﷺ- യുടെ സ്വഹാബികളിൽ പെട്ട ആരെങ്കിലും എന്നോട് ഹദീഥ് പറഞ്ഞാൽ ഞാൻ അവരോട് ശപഥം ചെയ്യാൻ പറയുമായിരുന്നു. അവർ ശപഥം ചെയ്താൽ അദ്ദേഹത്തെ ഞാൻ സത്യപ്പെടുത്തുമായിരുന്നു. അബൂബക്കർ സിദ്ധീഖ് -رَضِيَ اللَّهُ عَنْهُ- എന്നോട് പറഞ്ഞു -അദ്ദേഹം സത്യമാണ് പറഞ്ഞത്-: നബി -ﷺ- പറയുന്നത് ഞാൻ കേട്ടിരിക്കുന്നു: "ഏതൊരാൾ ഒരു തിന്മ പ്രവർത്തിക്കുകയും, ശേഷം എഴുന്നേറ്റ് ശുദ്ധി വരുത്തുകയും, പിന്നീട് നിസ്കരിക്കുകയും, അതിന് ശേഷം അല്ലാഹുവിനോട് പാപമോചനം തേടുകയും ചെയ്താൽ അല്ലാഹു അവന് പൊറുത്തു കൊടുക്കാതിരിക്കില്ല." ശേഷം അദ്ദേഹം ഖുർആനിലെ ഈ വചനം പാരായണം ചെയ്തു: "വല്ല നീചകൃത്യവും ചെയ്തുപോയാല്‍, അഥവാ സ്വന്തത്തോട് തന്നെ വല്ല ദ്രോഹവും ചെയ്തു പോയാല്‍ അല്ലാഹുവെ ഓര്‍ക്കുകയും തങ്ങളുടെ പാപങ്ങള്‍ക്ക് മാപ്പുതേടുകയും ചെയ്യുന്നവരാണ് അവർ" (ആലു ഇംറാൻ: 135)
അബൂ മൂസൽ അശ്അരി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "തീർച്ചയായും അല്ലാഹു രാത്രിയിൽ അവൻ്റെ കൈകൾ നീട്ടുന്നു; പകലിൽ തെറ്റുകൾ പ്രവർത്തിച്ചവൻ്റെ പശ്ചാത്താപത്തിനായി. രാവിലെ അവൻ തൻ്റെ കൈകൾ നീട്ടുന്നു; രാത്രിയിൽ തെറ്റുകൾ പ്രവർത്തിച്ചവൻ്റെ പശ്ചാത്താപത്തിനായി. സൂര്യൻ പടിഞ്ഞാറു നിന്ന് അസ്തമിക്കുന്നത് വരെ (ഇപ്രകാരമായിരിക്കും)."
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നമ്മുടെ രക്ഷിതാവ് രാത്രിയുടെ മൂന്നിലൊന്ന് ബാക്കിയുള്ളവേളയിൽ, എല്ലാ രാത്രികളിലും (ഭൂമിയോട്) ഏറ്റവുമടുത്ത ആകാശത്തിലേക്ക് ഇറങ്ങിവരുന്നതാണ്. അവൻ പറയും: "എന്നോട് പ്രാർത്ഥിക്കുന്നവൻ ആരുണ്ട്; അവന് ഞാൻ ഉത്തരം നൽകാം? എന്നോട് ചോദിക്കുന്നവൻ ആരുണ്ട്; ഞാൻ അവൻ്റെ ആവശ്യം നൽകാം. എന്നോട് പാപമോചനം തേടുന്നവൻ ആരുണ്ട്; ഞാൻ അവന് പൊറുത്തു നൽകാം."
നുഅ്മാൻ ബ്‌നു ബശീർ -رَضِيَ اللَّهُ عَنْهُ- നിവേദനം: -തൻ്റെ രണ്ട് വിരലുകളും ചെവിയിലേക്ക് ചൂണ്ടിക്കൊണ്ട് അദ്ദേഹം പറഞ്ഞു- നബി ﷺ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്: "തീർച്ചയായും ഹലാൽ (അനുവദനീയമായവ) വ്യക്തമാണ്. തീർച്ചയായും ഹറാമും (നിഷിദ്ധമായവ) വ്യക്തമാണ്. അവ രണ്ടിനുമിടയിൽ അവ്യക്തമായ ചിലതുണ്ട്; അധികജനങ്ങൾക്കും അവയെ കുറിച്ച് അറിയുകയില്ല. അതിനാൽ ആരെങ്കിലും ഈ അവ്യക്തമായ കാര്യങ്ങളെ സൂക്ഷിച്ചാൽ അവൻ തൻ്റെ ദീനും അഭിമാനവും സുരക്ഷിതമാക്കിയിരിക്കുന്നു. ആരെങ്കിലും അവ്യക്തമായവയിൽ വീണുപോയാൽ അവൻ ഹറാമിൽ വീണുപോകുന്നതാണ്. ഒരു സുരക്ഷിതവേലിക്ക് ചുറ്റും മേയ്ക്കുന്ന ഇടയൻ്റെ കാര്യം പോലെ; (അവൻ്റെ മൃഗങ്ങൾ) അതിനുള്ളിൽ കയറി മേയാനായിട്ടുണ്ട്. അറിയുക! എല്ലാ രാജാക്കന്മാർക്കും അവരുടെ അതിർത്തികളുണ്ട്; അറിയുക! അല്ലാഹുവിൻ്റെ അതിർത്തി അവൻ നിഷിദ്ധമാക്കിയ കാര്യങ്ങളാണ്. അറിയുക! തീർച്ചയായും ശരീരത്തിൽ ഒരു മാംസക്കഷ്ണമുണ്ട്. അത് നന്നായാൽ ശരീരം മുഴുവൻ നന്നായി. അത് മോശമായാൽ ശരീരം മുഴുവൻ മോശമായി. അറിയുക; ഹൃദയമാകുന്നു അത്."
അബൂ സഈദ് അൽ-ഖുദ്‌രി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നിങ്ങൾ എൻ്റെ (അനുചരന്മാരായ) സ്വഹാബികളെ ചീത്ത പറയരുത്. നിങ്ങളിലൊരാൾ ഉഹ്ദ് മലയോളം സ്വർണ്ണം ചെലവഴിച്ചാലും അവരുടെ ഒരു മുദ്ദിന്റെ എത്രയോ അതിൻ്റെ പകുതിയോ എത്തുന്നതല്ല."