- ഇസ്‌ലാമിൻ്റെ മഹത്വവും ശ്രേഷ്ഠതയും. ഇസ്‌ലാം സ്വീകരണം അതിന് മുൻപുള്ള തിന്മകളെ തകർക്കുന്നതാണ്.
- അല്ലാഹുവിൻ്റെ കാരുണ്യത്തിൻ്റെ വിശാലതയും അവൻ്റെ പാപമോചനവും വിട്ടുവീഴ്ചയും.
- ശിർക്ക് (ബഹുദൈവാരാധന) നിഷിദ്ധമാണ്. മനുഷ്യരെ അന്യായമായി വധിക്കുന്നതും വ്യഭിചാരവും നിഷിദ്ധം തന്നെ. ഈ തിന്മകൾ ചെയ്യുന്നവർക്കുള്ള താക്കീത്.
- അല്ലാഹുവിൻ്റെ പ്രീതി മാത്രം പ്രതീക്ഷിച്ചു കൊണ്ടും, സൽകർമ്മങ്ങൾ പ്രവർത്തിച്ചു കൊണ്ടും സത്യസന്ധമായി അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങുന്നത് എല്ലാ വൻപാപങ്ങളും പൊറുത്തു നൽകപ്പെടാനുള്ള കാരണമാണ്; അതിൽ അല്ലാഹുവിനെ നിഷേധിക്കുക എന്ന തിന്മ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും.
- അല്ലാഹുവിൻ്റെ കാരുണ്യത്തിൽ നിന്ന് നിരാശയടയുകയും പ്രതീക്ഷയറ്റവനാകുകയും ചെയ്യുന്നത് നിഷിദ്ധമാണ്.