അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നതായി ഞാൻ കേട്ടു: "അല്ലാഹു ഭൂമിയെ കൈപ്പിടിയിലാക്കുകയും, തൻ്റെ വലതു കൈ കൊണ്ട് ആകാശത്തെ ചുരുട്ട...
ഖിയാമത്ത് നാളിൽ അല്ലാഹു ഭൂമിയെ കൈപ്പിടിയിൽ ഒതുക്കുകയും, ആകാശത്തെ തൻ്റെ വലതു കൈ കൊണ്ട് ചുരുട്ടുകയും ഒന്നിന് മേൽ ഒന്നായി അതിനെ എടുക്കുകയും, അങ്ങനെ ആകാശങ...
മുഅ്മീനീങ്ങളുടെ മാതാവ്, ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: ഒരിക്കൽ നബി -ﷺ- എൻ്റെയരികിൽ പ്രവേശിച്ചു. ഞാൻ എൻ്റെ ചെറിയ പത്തായം ഒരു വിരിപ്പ് കൊണ്ട് മറച...
നബി -ﷺ- ആഇശാ -رَضِيَ اللَّهُ عَنْهَا- യുടെ അടുക്കൽ പ്രവേശിച്ചപ്പോൾ അവരുടെ വസ്തുക്കളും മറ്റും ഇട്ടുവെക്കാറുണ്ടായിരുന്ന ഒരു ചെറിയ പത്തായപ്പുരയുടെ മുകളിൽ...
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "എൻ്റെ ആത്മാവ് ആരുടെ കയ്യിലാണോ, അവൻ തന്നെ സത്യം! മർയമിൻ്റെ പുത്രൻ നീതിമാനായ ഒരു ഭരണകർത്താ...
ഈസ ബ്നു മർയമിൻ്റെ ആഗമനത്തിനുള്ള സമയം അടുത്തിരിക്കുന്നു എന്ന് നബി -ﷺ- സത്യം ചെയ്ത് പറയുന്നു. മുഹമ്മദ് നബി -ﷺ- യുടെ കൈകളിലൂടെ അവതരിപ്പിക്കപ്പെട്ട ഇസ്‌ലാ...
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- തൻ്റെ പിതൃസഹോദരനായ (അബൂത്വാലിബിനോട്) പറഞ്ഞു: "ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് പറയുക; താങ്കൾക്ക് വേണ്ടി അത്...
നബി -ﷺ- തൻ്റെ പിതൃസഹോദരനായ അബൂത്വാലിബിനോട് അദ്ദേഹത്തിൻ്റെ മരണാസന്ന വേളയിൽ 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന് പറയാൻ ആവശ്യപ്പെട്ടു. അന്ത്യനാളിൽ ഈ സാക്ഷ്യം പറഞ്ഞ...
അബ്ദുല്ലാഹി ബ്‌നു അംറ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു: "എൻ്റെ ഹൗദ് (അന്ത്യനാളിലെ ജലസംഭരണി) ഒരു മാസം വഴിദൂരം (വിശാലമാണ്). അതിലെ വെള...
നബി -ﷺ- ക്ക് അന്ത്യനാളിൽ ഒരു ഹൗദ് (ജലസംഭരണി) നൽകപ്പെടുന്നതാണ്. അതിൻ്റെ നീളവും വീതിയും ഓരോ മാസത്തെ വഴിദൂരമുണ്ടായിരിക്കും. അതിലെ വെള്ളം പാലിനേക്കാൾ വെളു...
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നതായി ഞാൻ കേട്ടു: "അല്ലാഹു ഭൂമിയെ കൈപ്പിടിയിലാക്കുകയും, തൻ്റെ വലതു കൈ കൊണ്ട് ആകാശത്തെ ചുരുട്ടുകയും ചെയ്യുന്നതാണ്. ശേഷം അവൻ പറയും: ഞാനാകുന്നു സർവ്വാധിരാജനായ മലിക്! ഭൂമിയിലെ രാജാക്കന്മാരെവിടെ?!"
മുഅ്മീനീങ്ങളുടെ മാതാവ്, ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: ഒരിക്കൽ നബി -ﷺ- എൻ്റെയരികിൽ പ്രവേശിച്ചു. ഞാൻ എൻ്റെ ചെറിയ പത്തായം ഒരു വിരിപ്പ് കൊണ്ട് മറച്ചിരുന്നു; അതിന്മേലാകട്ടെ ചില ചിത്രങ്ങളുമുണ്ടായിരുന്നു. നബി -ﷺ- അത് കണ്ടപ്പോൾ അവിടുന്ന് അത് എടുത്തു നീക്കുകയും, അവിടുത്തെ മുഖം വിവർണ്ണമാവുകയും ചെയ്തു. അവിടുന്ന് പറഞ്ഞു: "ആഇശാ! ജനങ്ങളിൽ അല്ലാഹുവിങ്കൽ ഏറ്റവും കഠിനമായ ശിക്ഷയുണ്ടായിരിക്കുക അല്ലാഹുവിൻ്റെ സൃഷ്ടിപ്പുകളോട് സാദൃശ്യം പുലർത്താൻ ശ്രമിക്കുന്നവർക്കാണ്." ആഇശാ -رَضِيَ اللَّهُ عَنْهَا- പറയുന്നു: "ഞങ്ങൾ ആ വിരിപ്പ് മുറിക്കുകയും, അതിൽ നിന്ന് ഒന്നോ രണ്ടോ തലയിണകൾ ഉണ്ടാക്കുകയും ചെയ്തു."
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "എൻ്റെ ആത്മാവ് ആരുടെ കയ്യിലാണോ, അവൻ തന്നെ സത്യം! മർയമിൻ്റെ പുത്രൻ നീതിമാനായ ഒരു ഭരണകർത്താവായി നിങ്ങളിലേക്ക് ഇറങ്ങിവരാറായിരിക്കുന്നു. അങ്ങനെ അദ്ദേഹം കുരിശ് തകർക്കുകയും, പന്നിയെ കൊല്ലുകയും, ജിസ്‌യ അവസാനിപ്പിക്കുകയും ചെയ്യും. അപ്പോൾ സ്വീകരിക്കാൻ ആരുമില്ലാത്തവിധം ധനം കവിഞ്ഞൊഴുകുകയും ചെയ്യും".
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- തൻ്റെ പിതൃസഹോദരനായ (അബൂത്വാലിബിനോട്) പറഞ്ഞു: "ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് പറയുക; താങ്കൾക്ക് വേണ്ടി അത് കൊണ്ട് ഖിയാമത്ത് നാളിൽ ഞാൻ സാക്ഷ്യം പറയാം." അപ്പോൾ അദ്ദേഹം പറഞ്ഞു: "ഖുറൈശികൾ എന്നെ കുറ്റം പറയില്ലായിരുന്നെങ്കിൽ.., അവർ പറയും: വേദന കൊണ്ടായിരിക്കണം അദ്ദേഹം അപ്രകാരം ചെയ്തത്. അതല്ലായിരുന്നെങ്കിൽ നിനക്ക് കൺകുളിർമ്മ നൽകുന്നത് ഞാൻ ചെയ്തേനേ!" അപ്പോൾ അല്ലാഹു ഖുർആനിലെ ഈ വചനം അവതരിപ്പിച്ചു: "തീര്‍ച്ചയായും നിനക്ക് ഇഷ്ടപ്പെട്ടവരെ നിനക്ക് നേര്‍വഴിയിലാക്കാനാവില്ല. പക്ഷെ, അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുന്നു." (ഖസ്വസ്: 56)
അബ്ദുല്ലാഹി ബ്‌നു അംറ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു: "എൻ്റെ ഹൗദ് (അന്ത്യനാളിലെ ജലസംഭരണി) ഒരു മാസം വഴിദൂരം (വിശാലമാണ്). അതിലെ വെള്ളം പാലിനേക്കാൾ വെളുത്തതും, അതിൻ്റെ സുഗന്ധം കസ്തൂരിയേക്കാൾ പരിശുദ്ധവും, അതിലെ പാത്രങ്ങൾ ആകാശത്തിലെ നക്ഷത്രങ്ങൾ പോലെയുമാണ്. ആരെങ്കിലും അതിൽ നിന്ന് കുടിച്ചാൽ പിന്നീട് ഒരിക്കലും അവന് ദാഹിക്കുകയില്ല."
അബൂ സഈദ് അൽ-ഖുദ്‌രി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നതായി ഞാൻ കേട്ടു: "കറുത്തതും തലയിൽ വെളുപ്പു കലർന്നതുമായ ഒരു മുട്ടനാടിൻ്റെ രൂപത്തിൽ (അന്ത്യനാളിൽ) മരണം കൊണ്ടുവരപ്പെടും." ശേഷം ഒരാൾ വിളിച്ചു പറയും: "ഹേ സ്വർഗക്കാരേ!" അപ്പോൾ അവർ തങ്ങളുടെ കഴുത്തുകൾ നീട്ടിക്കൊണ്ട് എത്തിനോക്കും." (വിളിച്ചു പറയുന്നയാൾ) ചോദിക്കും: "നിങ്ങൾക്ക് ഇതിനെ അറിയാമോ?" അവർ പറയും: അതെ. മരണമാണിത്." അവരെല്ലാം മരണത്തെ നേരത്തെ കണ്ടിട്ടുണ്ട്. ശേഷം അദ്ദേഹം വിളിച്ചു പറയും: "ഹേ നരകക്കാരേ!" അപ്പോൾ അവർ തങ്ങളുടെ കഴുത്തുകൾ നീട്ടിക്കൊണ്ട് നോക്കും. അയാൾ ചോദിക്കും: "നിങ്ങൾക്ക് ഇതിനെ അറിയാമോ?" അവർ പറയും: "അതെ. മരണമാണിത്." അവരെല്ലാം മുൻപ് മരണത്തെ കണ്ടുകഴിഞ്ഞിട്ടുണ്ട്. അപ്പോൾ (മരണമാകുന്ന ആ ആട്) അറുക്കപ്പെടും. ശേഷം അയാൾ പറയും: "ഹേ സ്വർഗക്കാരേ! ശാശ്വതവാസമാണുള്ളത്! ഇനി മരണമില്ല. ഹേ നരകക്കാരേ! ശാശ്വതവാസമാണുള്ളത്! ഇനി മരണമില്ല." ശേഷം നബി -ﷺ- ഖുർആനിലെ ഈ വചനം പാരായണം ചെയ്തു: "നഷ്ടബോധത്തിന്‍റെ ദിവസത്തെപ്പറ്റി അഥവാ കാര്യം (അന്തിമമായി) തീരുമാനിക്കപ്പെടുന്ന സന്ദര്‍ഭത്തെപ്പറ്റി നീ അവര്‍ക്ക് താക്കീത് നല്‍കുക. അവര്‍ അശ്രദ്ധയിലകപ്പെട്ടിരിക്കുകയാകുന്നു." (മർയം: 39) ഇഹലോകത്തിൻ്റെ പിറകിൽ കൂടിയ മനുഷ്യർ അശ്രദ്ധയിലാകുന്നു. "അവർ (അല്ലാഹുവിലും അവൻ്റെ ദൂതനിലും) വിശ്വസിക്കുന്നില്ല."
ഉമർ ബ്‌നുൽ ഖത്താബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി ﷺ ഇപ്രകാരം പറയുന്നത് അദ്ദേഹം കേട്ടു: "നിങ്ങൾ അല്ലാഹുവിൽ യഥാരൂപത്തിൽ ഭരമേൽപ്പിക്കുകയാണെങ്കിൽ പക്ഷികൾക്ക് ഉപജീവനം നൽകുന്നത് പോലെ അവൻ നിങ്ങൾക്ക് ഉപജീവനം നൽകുമായിരുന്നു. ഒഴിഞ്ഞ വയറുമായി അവ രാവിലെ പുറപ്പെടുന്നു; നിറഞ്ഞ വയറുമായി വൈകുന്നേരം തിരിച്ചു വരികയും ചെയ്യുന്നു."
ഇബ്‌നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു: "രണ്ട് അനുഗ്രഹങ്ങൾ; ധാരാളം ജനങ്ങൾ അതിൽ നഷ്ടക്കാരായിരിക്കുന്നു. ആരോഗ്യവും ഒഴിവു സമയവുമാണത്."
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "വാഹനപ്പുറത്തുള്ളവൻ നടക്കുന്നവർക്ക് സലാം പറയണം. നടക്കുന്നവർ ഇരിക്കുന്നവർക്കും, കുറച്ചു പേർ കൂടുതൽ പേർക്കും (സലാം പറയണം).
അബൂ ദർറ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി ﷺ അല്ലാഹു പറഞ്ഞതായി അറിയിച്ചു: "എൻ്റെ അടിമകളേ! അതിക്രമം ഞാൻ എൻ്റെ മേൽ നിഷിദ്ധമാക്കിയിരിക്കുന്നു. അത് നിങ്ങൾക്കിടയിലും ഞാൻ നിഷിദ്ധമാക്കിയിരിക്കുന്നു; അതിനാൽ നിങ്ങൾ പരസ്പരം അതിക്രമം പ്രവർത്തിക്കരുത്.! എൻ്റെ അടിമകളേ! നിങ്ങളെല്ലാം വഴിതെറ്റിയവരാണ്; ഞാൻ സന്മാർഗം നൽകിയവരൊഴികെ. അതിനാൽ എന്നോട് നിങ്ങൾ സന്മാർഗം ചോദിക്കുക; ഞാൻ നിങ്ങൾക്ക് സന്മാർഗം നൽകാം. എൻ്റെ അടിമകളേ! നിങ്ങളെല്ലാം വിശപ്പുള്ളവരാണ്; ഞാൻ ഭക്ഷണം നൽകിയവരൊഴികെ. അതിനാൽ എന്നോട് നിങ്ങൾ ഭക്ഷണം ചോദിക്കുക; ഞാൻ നിങ്ങളെ ഭക്ഷിപ്പിക്കാം. എൻ്റെ അടിമകളേ! നിങ്ങളെല്ലാം നഗ്നരാണ്; ഞാൻ വസ്ത്രം ധരിപ്പിച്ചവരൊഴികെ. അതിനാൽ എന്നോട് നിങ്ങൾ വസ്ത്രം ചോദിക്കുക; ഞാൻ നിങ്ങളെ ധരിപ്പിക്കാം. എൻ്റെ അടിമകളേ! നിങ്ങൾ രാത്രിയും പകലുമായി തെറ്റുകൾ ചെയ്തു കൊണ്ടിരിക്കുന്നു; ഞാൻ എല്ലാ പാപങ്ങളും പൊറുത്തു നൽകുന്നവനാണ്. അതിനാൽ എന്നോട് നിങ്ങൾ പാപമോചനം തേടുക; ഞാൻ നിങ്ങൾക്ക് പൊറുത്തു നൽകാം. എൻ്റെ അടിമകളേ! നിങ്ങൾക്ക് എന്നെ ഉപദ്രവമേൽപ്പിക്കുക സാധ്യമല്ല; എനിക്ക് ഉപകാരം എത്തിക്കാനും നിങ്ങൾക്ക് കഴിയില്ല. എൻ്റെ അടിമകളേ! നിങ്ങളിൽ ആദ്യത്തെയാളും അവസാനത്തെയാളും നിങ്ങളിലെ മനുഷ്യരും നിങ്ങളിലെ ജിന്നുകളും നിങ്ങൾക്കിടയിലെ ഏറ്റവും സൂക്ഷ്മതയുള്ള ഹൃദയത്തിൻ്റെ ഉടമയെ പോലെയായിരുന്നാലും എൻ്റെ അധികാരത്തിൽ അത് യാതൊന്നും വർദ്ധിപ്പിക്കുകയില്ല. എൻ്റെ അടിമകളേ! നിങ്ങളിൽ ആദ്യത്തെയാളും അവസാനത്തെയാളും നിങ്ങളിലെ മനുഷ്യരും നിങ്ങളിലെ ജിന്നുകളും നിങ്ങൾക്കിടയിലെ ഏറ്റവും മ്ലേഛമായ ഹൃദയത്തിൻ്റെ ഉടമയെ പോലെയായിരുന്നാലും എൻ്റെ അധികാരത്തിൽ അത് യാതൊരു കുറവും വരുത്തുകയില്ല. എൻ്റെ അടിമകളേ! നിങ്ങളിൽ ആദ്യത്തെയാളും അവസാനത്തെയാളും നിങ്ങളിലെ ജിന്നുകളും മനുഷ്യരുമെല്ലാം ഒരു സ്ഥലത്ത് നിലയുറപ്പിക്കുകയും, അവരെല്ലാം എന്നോട് തേടുകയും, ഓരോ മനുഷ്യർക്കും അവൻ ചോദിച്ചത് ഞാൻ നൽകുകയും ചെയ്താലും എൻ്റെ പക്കലുള്ളതിൽ അത് യാതൊരു കുറവും വരുത്തുകയില്ല; സമുദ്രത്തിൽ പ്രവേശിപ്പിച്ച ഒരു സൂചി അതിൽ കുറവ് വരുത്തുന്നത് പോലെയല്ലാതെ. എൻ്റെ അടിമകളേ! (നിങ്ങൾക്കുള്ളത്) നിങ്ങളുടെ പ്രവർത്തനങ്ങൾ മാത്രമാണ്; ഞാൻ അവ നിങ്ങൾക്കായി ക്ലിപ്തപ്പെടുത്തിയിരിക്കുന്നു. ശേഷം അതിനുള്ള പ്രതിഫലം പൂർണ്ണമായി ഞാൻ നിങ്ങൾക്ക് നൽകുന്നതാണ്. അപ്പോൾ ആർക്കെങ്കിലും നന്മ കണ്ടെത്താൻ കഴിഞ്ഞെങ്കിൽ അവൻ അല്ലാഹുവിനെ സ്തുതിച്ചു കൊള്ളട്ടെ. ആരെങ്കിലും അതല്ലാത്തതാണ് കാണുന്നത് എങ്കിൽ സ്വന്തത്തെയല്ലാതെ അവൻ ആക്ഷേപിക്കേണ്ടതില്ല."
ജാബിർ ബ്‌നു അബ്ദില്ല -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "അക്രമത്തെ നിങ്ങൾ സൂക്ഷിക്കുക! തീർച്ചയായും അക്രമം അന്ത്യനാളിൽ ഇരുട്ടുകളായിരിക്കും. കടുത്ത പിശുക്കിനെയും നിങ്ങൾ സൂക്ഷിക്കുക! തീർച്ചയായും കടുത്ത പിശുക്കാണ് നിങ്ങൾക്ക് മുൻപുള്ളവരെ നശിപ്പിച്ചത്. അവരുടെ രക്തം ചിന്താനും, അവർക്ക് നിഷിദ്ധമായത് അനുവദനീയമാക്കാനും അതാണവരെ പ്രേരിപ്പിച്ചത്."
അബൂ മൂസൽ അശ്അരി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "തീർച്ചയായും അല്ലാഹു അതിക്രമിക്ക് അവധിനീട്ടി നൽകിക്കൊണ്ടിരിക്കും; അവസാനം അവനെ പിടികൂടുമ്പോൾ അവനെ വിടുന്നതല്ല." ശേഷം നബി -ﷺ- (സൂറത്തു ഹൂദിലെ 102 -ാം വചനം) പാരായണം ചെയ്തു: "വിവിധ രാജ്യക്കാർ അക്രമികളായിരിക്കെ അവരെ പിടികൂടി ശിക്ഷിക്കുമ്പോൾ നിൻ്റെ രക്ഷിതാവിൻ്റെ പിടുത്തം അപ്രകാരമാകുന്നു. അവൻ്റെ പിടുത്തം നോവേറിയതും കഠിനവും തന്നെ."