- ബുദ്ധിയുള്ളവർ ഉടനടി അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങിക്കൊള്ളട്ടെ; അതിക്രമം ചെയ്തു കൊണ്ടുള്ള ജീവിതത്തിൽ തുടരുമ്പോൾ അല്ലാഹുവിൽ നിന്നുള്ള തന്ത്രത്തെ കുറിച്ച് അവൻ നിർഭയനാകേണ്ടതില്ല.
- അതിക്രമികൾക്ക് അല്ലാഹു അവധി നീട്ടിനൽകുന്നതും ഉടനടി അവരെ ശിക്ഷിക്കാതിരിക്കുന്നതും ക്രമേണയായുള്ള അഴിച്ചു വിടൽ മാത്രമാണ്; അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങുന്നില്ലെങ്കിൽ പിന്നീട് ഇരട്ടിയിരട്ടിയായി ശിക്ഷ നൽകപ്പെടും വിധം അവരുടെ കുരുക്ക് മുറുകുന്നതിന് വേണ്ടിയാണത്.
- അതിക്രമം പ്രവർത്തിക്കുക എന്നത് അല്ലാഹു ജനസമൂഹങ്ങളെ ശിക്ഷിക്കാൻ കാരണമായ തിന്മയാണ്.
- അല്ലാഹു ഒരു ജനതയെ ശിക്ഷിക്കുമ്പോൾ അവരിൽ ചില സജ്ജനങ്ങളും പെട്ടുപോയേക്കാം. അവർ നിലകൊണ്ട നന്മകളിലാണ് അന്ത്യനാളിൽ അവർ ഉയിർത്തെഴുന്നേൽക്കപ്പെടുക. അതിക്രമികൾക്കുള്ള ശിക്ഷയിൽ അവരും ഉൾപ്പെട്ടു പോയി എന്നത് അവർക്ക് പ്രയാസം സൃഷ്ടിക്കുകയില്ല.