- അല്ലാഹുവിൻ്റെ മേൽ ഭരമേൽപ്പിക്കുന്നതിൻ്റെ ശ്രേഷ്ഠത. ഉപജീവനം നൽകപ്പെടാനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളിലൊന്നാണത്.
- അല്ലാഹുവിൻ്റെ മേൽ ഭരമേൽപ്പിക്കുക എന്നതിൻ്റെ അർത്ഥം ലക്ഷ്യത്തിലേക്ക് എത്തിക്കുന്ന കാരണങ്ങളൊന്നും സ്വീകരിക്കരുത് എന്നല്ല. ഉപജീവനം തേടി രാവിലെ പുറത്തിറങ്ങുകയും വീട്ടിലേക്ക് തിരിച്ചെത്തുകയും ചെയ്യുന്ന പക്ഷികളുടെ ഉദാഹരണം ഈ സത്യസന്ധമായ ഭരമേൽപ്പിക്കലിൻ്റെ ഉദാഹരണമെന്നോണം അവിടുന്ന് പറയുകയും ചെയ്തിരിക്കുന്നു.
- ഇസ്‌ലാമിക മതനിയമങ്ങൾ ഹൃദയങ്ങളുടെ പ്രവർത്തനങ്ങൾക്ക് നൽകിയ പ്രാധാന്യവും ശ്രദ്ധയും നോക്കൂ! തവക്കുൽ (ഭരമേൽപ്പിക്കൽ) ഹൃദയത്തിൻ്റെ പ്രവർത്തനങ്ങളിൽ പെട്ടതാണ്.
- ലക്ഷ്യത്തിലേക്ക് നയിക്കുന്ന കാരണങ്ങളിൽ മാത്രം ശ്രദ്ധയൂന്നൽ മതനിഷ്ഠയിലുള്ള കുറവിൻ്റെ അടയാളമാണ്; കാരണങ്ങളെ ഉപേക്ഷിക്കുക എന്നതാകട്ടെ, ബുദ്ധിയിൽ തകരാറുണ്ട് എന്നതിൻ്റെ സൂചനയും.