- തിന്മ കാണുന്ന സന്ദർഭത്തിൽ തന്നെ അതിനെ തിരുത്തണം, അത് മറ്റൊരു സമയത്തേക്ക് മാറ്റിവെക്കരുത്. എന്നാൽ തിന്മയെ ഉടനടി എതിർക്കുന്നത് കൊണ്ട് ആ തിന്മയേക്കാൾ വലിയ കുഴപ്പം ഭയക്കുന്നെങ്കിൽ അത് പിന്നീടൊരു സമയത്തേക്ക് നീട്ടിവെക്കാവുന്നതാണ്.
- തിന്മകളുടെ ഗൗരവമസരിച്ച് അന്ത്യനാളിൽ അവക്കുള്ള ശിക്ഷകളിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നതാണ്.
- ജീവനുള്ളവയുടെ രൂപങ്ങൾ നിർമ്മിക്കുക എന്നത് വൻപാപങ്ങളിൽ പെട്ട തിന്മയാണ്.
- അല്ലാഹുവിൻ്റെ സൃഷ്ടിപ്പിനോട് സാദൃശ്യം വരുത്താൻ ശ്രമിക്കുക എന്ന കാര്യം ചിത്രരചനയിലും രൂപനിർമ്മാണത്തിലും സംഭവിക്കുന്നുണ്ട് എന്നത് അവ നിരോധിക്കപ്പെടാനുള്ള കാരണങ്ങളിൽ ഒന്നാണ്. ഈ സാദൃശ്യപ്പെടാനുള്ള ശ്രമം ബോധപൂർവ്വമാണെങ്കിലും അല്ലെങ്കിലും അത് നിഷിദ്ധം തന്നെയാണ്.
- ഇസ്‌ലാമിക നിയമങ്ങൾ നിഷിദ്ധമായ ഒരു വസ്തുവിനെ നിരോധിക്കുന്നതിനൊപ്പം അതിൽ നിന്ന് അനുവദനീയമായ പ്രയോജനങ്ങൾ എടുക്കാൻ പ്രേരിപ്പിച്ചു കൊണ്ട് സമ്പത്തിൻ്റെ സംരക്ഷണം കൂടി ഉറപ്പു വരുത്തുന്നുണ്ട്.
- ജീവനുള്ള വസ്തുക്കളുടെ രൂപ നിർമ്മിക്കുക എന്നത് -ഏതു വിധത്തിലാണെങ്കിലും- വിരോധിക്കപ്പെട്ടതാണ്. നിർമ്മിക്കപ്പെടുന്ന ചിത്രങ്ങൾ ജനങ്ങൾ നിന്ദിക്കുന്ന രൂപത്തിലുള്ളതാണെങ്കിലും ശരി.