- അന്ത്യനാളിൽ മനുഷ്യരുടെ പര്യവസാനം ഒന്നല്ലെങ്കിൽ ശാശ്വതമായ സ്വർഗവാസത്തിലേക്കോ, അല്ലെങ്കിൽ ശാശ്വതമായ നരകവാസത്തിലേക്കോ ആയിരിക്കും.
- ഖിയാമത്ത് നാളിൻ്റെ അതികഠിനമായ ഭയാനകതയിൽ നിന്ന് ഈ ഹദീഥ് നമ്മെ താക്കീത് ചെയ്യുന്നു. നിരാശയുടെയും ഖേദത്തിൻ്റെയും ദിവസമായിരിക്കും അത്.
- സ്വർഗക്കാരുടെ സന്തോഷം എന്നെന്നും തുടരുന്നതാണെന്നും, നരകക്കാരുടെ ദുഃഖം എന്നെന്നും നിലനിൽക്കുന്നതാണെന്നുമുള്ള ഓർമ്മപ്പെടുത്തൽ.