- നബി -ﷺ- യുടെ ഹൗദ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ധാരാളം വെള്ളം സംഭരിക്കപ്പെട്ട ഒരു കേന്ദ്രമാണ്. നബി -ﷺ- യുടെ ഉമ്മത്തിൽ പെട്ട വിശ്വാസികൾ അന്ത്യനാളിൽ അവിടെ എത്തുകയും, അതിൽ നിന്ന് കുടിക്കുകയും ചെയ്യും.
- ഹൗദ്വിൽ നിന്ന് വെള്ളം കുടിക്കുന്നവർക്ക് നൽകപ്പെടുന്ന സുഖാനുഗ്രഹങ്ങളിൽ പെട്ടതാണ് അവന് പിന്നീടൊരിക്കലും ദാഹിക്കുകയില്ല എന്നത്.