- ജനങ്ങളുടെ സംസാരം ഭയന്ന് സത്യം സ്വീകരിക്കാതെ തള്ളിക്കളഞ്ഞു കൂടാ.
- ജനങ്ങൾക്ക് സന്മാർഗം വിശദീകരിച്ചു നൽകാനും അതിലേക്ക് വഴികാട്ടാനും മാത്രമേ നബി -ﷺ- ക്ക് സാധിക്കുകയുള്ളൂ; എന്നാൽ അത് സ്വീകരിക്കാനുള്ള സൗഭാഗ്യം അവർക്ക് നൽകാൻ അവിടുത്തേക്ക് കഴിയുകയില്ല.
- രോഗിയായ അമുസ്‌ലിമിനെ ഇസ്‌ലാമിലേക്ക് ക്ഷണിക്കുന്നതിന് വേണ്ടി സന്ദർശിക്കുന്നത് പുണ്യകരമാണ്.
- എല്ലാ സന്ദർഭങ്ങളിലും ജനങ്ങളെ ഇസ്‌ലാമിലേക്ക് ക്ഷണിക്കുന്നതിൽ നബി -ﷺ- പുലർത്തിയിരുന്ന താൽപ്പര്യവും പരിശ്രമവും.