അല്ലാഹു ഭൂമിയെ കൈപ്പിടിയിലാക്കുകയും, തൻ്റെ വലതു കൈ കൊണ്ട് ആകാശത്തെ ചുരുട്ടുകയും ചെയ്യുന്നതാണ്. ശേഷം അവൻ പറയും: ഞാനാകുന്നു സർവ്വാധിരാജനായ മലിക്! ഭൂമിയിലെ രാജാക്കന്മാരെവിടെ?!...
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നതായി ഞാൻ കേട്ടു: "അല്ലാഹു ഭൂമിയെ കൈപ്പിടിയിലാക്കുകയും, തൻ്റെ വലതു കൈ കൊണ്ട് ആകാശത്തെ ചുരുട്ടുകയും ചെയ്യുന്നതാണ്. ശേഷം അവൻ പറയും: ഞാനാകുന്നു സർവ്വാധിരാജനായ മലിക്! ഭൂമിയിലെ രാജാക്കന്മാരെവിടെ?!"
ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
വിശദീകരണം
ഖിയാമത്ത് നാളിൽ അല്ലാഹു ഭൂമിയെ കൈപ്പിടിയിൽ ഒതുക്കുകയും, ആകാശത്തെ തൻ്റെ വലതു കൈ കൊണ്ട് ചുരുട്ടുകയും ഒന്നിന് മേൽ ഒന്നായി അതിനെ എടുക്കുകയും, അങ്ങനെ ആകാശങ്ങൾ ഇല്ലാതെയാവുകയും ചെയ്യുമെന്ന് നബി -ﷺ- അറിയിക്കുന്നു. ആ സന്ദർഭത്തിൽ അല്ലാഹു ചോദിക്കും: ഞാനാകുന്നു രാജാവ്! എവിടെ ഭൂമിയിലെ രാജാക്കന്മാർ?!
Hadeeth benefits
അല്ലാഹുവിൻ്റെ അധികാരം മാത്രമാണ് എന്നെന്നും നിലനിൽക്കുന്നത് എന്നും, മറ്റുള്ളവരുടെ അധികാരം നശിച്ചു പോകുന്നതാണെന്നുമുള്ള ഓർമ്മപ്പെടുത്തൽ.
അല്ലാഹുവിൻ്റെ മഹത്വവും അവൻ്റെ പ്രതാപം നിറഞ്ഞ ശക്തിയും കഴിവും അധികാരവും അധീശത്വത്തിലെ പൂർണ്ണതയും.
Share
Use the QR code to easily share the message of Islam with others