- അല്ലാഹു പറഞ്ഞതായി നബി ﷺ അറിയിക്കുന്ന ഹദീഥുകളിൽ പെട്ടതാണ് ഈ ഹദീഥ്. 'ഖുദ്സിയായ ഹദീഥ്' 'ഹദീഥ് ഇലാഹി' എന്നൊക്കെയാണ് ഇതിനെ വിശേഷിപ്പിക്കാറുള്ളത്. പദവും ആശയവും അല്ലാഹുവിൽ നിന്ന് തന്നെയുള്ള ഹദീസുകളാണ് ഖുദ്‌സിയ്യായ ഹദീസുകൾ. എന്നാൽ വിശുദ്ധ ഖുർആനിന് പറയപ്പെട്ടത് പോലുള്ള പ്രത്യേകമായ ശ്രേഷ്ഠതകളും പ്രതിഫലങ്ങളും ഈ ഹദീഥുകൾക്ക് പറയാവതല്ല; ഖുർആനിൻ്റെ കേവല പാരായണം തന്നെ ആരാധനയാണ് എന്നതും, പാരായണത്തിന് മുൻപ് വുദൂഅ് ചെയ്യണമെന്നതും, ഖുർആൻ പോലെ മറ്റൊന്ന് കൊണ്ടുവരാമോ എന്ന വെല്ലുവിളിയും മറ്റുമെല്ലാം ഖുർആനിൻ്റെ മാത്രം പ്രത്യേകതകളാണ്.
- അല്ലാഹുവിൻ്റെ അടിമകളിൽ ഏതൊരാൾക്ക് നൽകപ്പെടുന്ന വിജ്ഞാനമോ സന്മാർഗമോ എന്താകട്ടെ, അതെല്ലാം അല്ലാഹു നൽകിയ സൗഭാഗ്യവും അവൻ അവർക്ക് നൽകിയ അറിവുമാണ്.
- അല്ലാഹുവിൻ്റെ ഏതൊരു അടിമക്കും ലഭിക്കുന്ന ഏതു നന്മയും അല്ലാഹുവിൻ്റെ ഔദാര്യത്തിൽ നിന്നുള്ളതാണ്. അവർക്ക് നേരിടേണ്ടി വരുന്ന ഏതൊരു തിന്മയും പ്രയാസവും അവൻ്റെ സ്വന്തത്തിൽ നിന്നും ദേഹേഛയുടെ ഭാഗവുമാണ്.
- ആരെങ്കിലും നന്മ ചെയ്താൽ അത് അല്ലാഹുവിൻ്റെ അപാരമായ തൗഫീഖ് (ഔദാര്യം) കൊണ്ട് മാത്രമാണ്. അതിനുള്ള പ്രതിഫലവും അല്ലാഹുവിൻ്റെ ഔദാര്യമാണ്. അതിനാൽ സർവ്വ സ്തുതികളും അവന് മാത്രമാണ്. ആരെങ്കിലും മോശം പ്രവർത്തിച്ചുവെങ്കിൽ അതിന് അവൻ തൻ്റെ സ്വന്തത്തെയല്ലാതെ മറ്റാരെയും ആക്ഷേപിക്കേണ്ടതില്ല.