/ മുൻപുള്ള നന്മകളോടു കൂടിയാണ് നീ ഇസ്‌ലാം സ്വീകരിച്ചിരിക്കുന്നത്

മുൻപുള്ള നന്മകളോടു കൂടിയാണ് നീ ഇസ്‌ലാം സ്വീകരിച്ചിരിക്കുന്നത്

ഹകീം ബ്‌നു ഹിസാം -رَضِيَ اللَّهُ عَنْهُ- നിവേദനം: ഞാൻ (നബി -ﷺ- യോട്) പറഞ്ഞു: അല്ലാഹുവിൻ്റെ റസൂലേ! (ഇസ്‌ലാം സ്വീകരിക്കുന്നതിന് മുൻപ്) ജാഹിലിയ്യത്തിൽ ഞാൻ ആരാധനയുടെ ഭാഗമായി ചെയ്തിരുന്ന ദാനധർമ്മങ്ങളും അടിമമോചനവും കുടുംബബന്ധം ചേർക്കലുമെല്ലാം ഉണ്ടായിരുന്നു. അവക്കെല്ലാം എന്തെങ്കിലും പ്രതിഫലമുണ്ടായിരിക്കുമോ?!" നബി -ﷺ- പറഞ്ഞു: "മുൻപുള്ള നന്മകളോടു കൂടിയാണ് നീ ഇസ്‌ലാം സ്വീകരിച്ചിരിക്കുന്നത്."
ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്

വിശദീകരണം

കാഫിറായ ഒരു മനുഷ്യൻ ഇസ്‌ലാം സ്വീകരിക്കുന്നതോടെ അയാൾ മുൻപ് (വിവരമില്ലാത്ത കാലഘട്ടമായ) ജാഹിലിയ്യത്തിൽ ചെയ്തിരുന്ന നന്മകൾക്കും സൽകർമ്മങ്ങൾക്കും പ്രതിഫലം നൽകപ്പെടുന്നതാണ്. ദാനധർമ്മങ്ങളും അടിമമോചനവും കുടുംബബന്ധം ചേർക്കലും പോലുള്ള നന്മകൾ ഈ പറഞ്ഞവയിൽ ഉൾപ്പെടും.

Hadeeth benefits

  1. അല്ലാഹുവിനെ നിഷേധിച്ചവർ ഇഹലോകത്ത് ചെയ്ത നന്മകൾക്ക് -അവർ തങ്ങളുടെ നിഷേധത്തിൽ തന്നെ മരിച്ചു വീണാൽ- പരലോകത്ത് പ്രതിഫലം നൽകപ്പെടുന്നതല്ല.