- തൻ്റെ ദാസന്മാരോട് അല്ലാഹുവിനുള്ള വിശാലമായ കാരുണ്യം നോക്കൂ! മനുഷ്യൻ എത്രയെല്ലാം തെറ്റുകൾ ചെയ്താലും എന്തെല്ലാം പ്രവർത്തിച്ചാലും അവൻ അല്ലാഹുവിലേക്ക് ആത്‌മാർത്ഥമായി പശ്ചാത്തപിച്ചു മടങ്ങുകയും അവനിലേക്ക് ഖേദിച്ചു മടങ്ങുകയും ചെയ്താൽ അല്ലാഹു അവന് പൊറുത്തു കൊടുക്കുന്നതാണ്.
- അല്ലാഹുവിൽ വിശ്വസിച്ച ഒരാൾ അല്ലാഹുവിൽ നിന്നുള്ള പാപമോചനം ആഗ്രഹിക്കുകയും അവൻ്റെ ശിക്ഷ ഭയക്കുകയും ചെയ്യുന്നവനാണ്. അവനൊരിക്കലും അല്ലാഹുവിലേക്ക് ഉടനടി പശ്ചാത്തപിച്ചു മടങ്ങാതെ തിന്മകളിൽ തുടർന്നു പോവുകയില്ല.
- ശരിയായ തൗബയുടെ നിബന്ധനകൾ: സംഭവിച്ചു പോയ തെറ്റിൽനിന്ന് വിട്ടുനിൽക്കുകയും, അതിൽ ഖേദിക്കുകയും ചെയ്യുക. ഇനിയൊരിക്കലും ആ തിന്മയിലേക്ക് മടങ്ങുകയില്ല എന്ന ഉറച്ച തീരുമാനമെടുക്കുക. ഏതെങ്കിലും മനുഷ്യരോട് ചെയ്ത അതിക്രമമാണെങ്കിൽ - അവരുടെ സമ്പത്തോ അഭിമാനമോ ശരീരമോ പ്രയാസത്തിലാക്കിയെങ്കിൽ - നാലാമത് ഒരു നിബന്ധന കൂടിയുണ്ട്. അവരോട് ഈ തെറ്റ് പൊറുത്തു തരാൻ ആവശ്യപ്പെടുകയോ, അവരുടെ അവകാശം തിരിച്ചേൽപ്പിക്കുകയോ ചെയ്യുക.
- അല്ലാഹുവിനെ കുറിച്ചുള്ള അറിവിൻ്റെ പ്രാധാന്യം. തൻ്റെ മതവുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ച് മനുഷ്യൻ ബോധവാനായിരിക്കാനും, ഓരോ തിന്മകൾ സംഭവിക്കുമ്പോഴും അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങാനും അത് വഴിയൊരുക്കും. അവനൊരിക്കലും നിരാശനാവുകയോ തിന്മകളിൽ തുടർന്നു പോവുകയോ ഇല്ല.